കരിന്തളം: തേജസ്വിനി പുഴയില്‍ മുക്കട കേന്ദ്രീകരിച്ച് വന്‍തോതില്‍ ജലം ഊറ്റിയെടുത്ത് കണ്ണൂര്‍ ജില്ലയിലെ കരിവെള്ളൂര്‍ -പെരളം, കങ്കോല്‍ -ആലപ്പടമ്പ് എന്നീ പഞ്ചായത്തിലേക്കും കാസര്‍കോടു ജില്ലയിലെ 5 പഞ്ചായത്തുകളിലേക്കും വെള്ളം കൊണ്ടുപോകാനുള്ള തൃക്കരിപ്പൂര്‍ അഡ്‌ജോയിനിങ് പഞ്ചായത്ത് പദ്ധതിക്കെതിരെ പുഴയുടെ ഇരു കരകളിലും താമസിക്കുന്ന ജനങ്ങളുടെ പ്രതിഷേധം ശക്തമാന്നു. ഈ പദ്ധതി പ്രകാരം ഒരു ദിവസം രണ്ടുകോടി ലിറ്റര്‍ വെള്ളമാണ് പുഴയില്‍ നിന്നും ഊറ്റിയെടുക്കുന്നത്. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ഇത് മൂന്ന് കോടി കവിയും. പ്രതിദിനം ഇത്രയും വെള്ളം ഊറ്റിയെടുത്താല്‍ അതിനു തക്ക നീരൊഴുക്ക് നിലവില്‍ തേജസ്വിനി പുഴയില്‍ ഇല്ല. ഇത് കയ്യൂര്‍ ചീമേനി പഞ്ചായത്തിന്റെയും കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെയും തീരദേശ മേഖലയിലും കുന്നിന്‍ ചെരിവുകളിലും വലിയ തോതിലുള്ള ജലക്ഷാമത്തിന് കാരണമാകും.
ശാസ്ത്രീയമായ ഒരു പഠനവും നടത്താതെ പ്രവര്‍ത്തനമാരംഭിച്ച ഈ പദ്ധതി ഉപേക്ഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുകയാണ്. പാലായി ഷട്ടര്‍ കം ബ്രിഡ്ജ് നിലവില്‍ ഉണ്ടായിട്ട് തന്നെ വേനല്‍ക്കാലത്ത് പുഴയില്‍ ചെറിയതോതില്‍ മാത്രമാണ് വെള്ളം ഉള്ളത്. ഇത്തരമൊരു സാഹചര്യത്തില്‍ വന്‍തോതില്‍ ജലം ഊറ്റിയെടുക്കുന്നത് വലിയ പ്രതിസന്ധികള്‍ക്ക് കാരണമാകും. കയ്യൂര്‍-ചീമേനി പഞ്ചായത്തിലെയും കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തിലെയും തീരദേശ മേഖലയില്‍ താമസിക്കുന്ന നിരവധി കുടുംബങ്ങളെ ഇത്പ്രതികൂലമായി ബാധിക്കുമെന്നും തീരദേശ മേഖലയില്‍ കടുത്ത ജല ക്ഷാമത്തിന് കാരണമാകുമെന്നും അതിനാല്‍ ഈ പദ്ധതി എന്ത് വിലകൊടുത്തും തടയുമെന്നും നാട്ടുകാര്‍ പറയുന്നു. ഇതിന്റെ ആദ്യപടിയായി മുക്കട പാലം കേന്ദ്രീകരിച്ചു നൂറുകണക്കിന് പേര്‍ പങ്കെടുത്ത മനുഷ്യച്ചങ്ങല തീര്‍ത്തിരുന്നു. പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, കുടിവെള്ള ശുദ്ധീകരണ ടാങ്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന പള്ളിപ്പാറയിലേക്ക് തീരദേശ മേഖലയിലെ ജനങ്ങള്‍ ഒന്നടങ്കം നാളെ രാവിലെ 9 മണിക്ക് ജനകീയ മാര്‍ച്ച് നടത്തുകയാണ്. ഇനിയും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അധികൃതര്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കുടിവെള്ള ടാങ്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന സ്ഥലം നവംബര്‍ മൂന്നിന് താഴിട്ടു പൂ ട്ടുമെന്ന് തേജസ്വിനി പുഴ സംരക്ഷണ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ അഡ്വക്കേറ്റ് കെ വി രമേശന്‍, എം ചന്ദ്രന്‍ അറിയിച്ചു







