കൗമാര വിദ്യാർത്ഥികളുടെ മാനസികാരോഗ്യം; പിന്തുണ സംവിധാനംശക്തമാവണം: വിസ്ഡം സ്റ്റുഡൻ്റ്സ് സമ്മേളനം

കാസർകോട്: കൗമാരക്കാർ നേരിടുന്ന മാനസിക സമ്മർദങ്ങൾ, പരീക്ഷാഭയം, ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ, കുടുംബ-സാമൂഹിക സമ്മർദങ്ങൾ തുടങ്ങിയവ ഫലപ്രദമായി കൈകാര്യം ചെയ്യാൻ പിന്തുണാ സംവിധാനങ്ങൾ ശക്തമാവണമെന്ന് വിസ്‌ഡം സ്റ്റുഡൻ്റ്സ് ടിൻസ്പേസ് ജില്ലാ ഹയർ സെക്കണ്ടറി സമ്മേളനം ആവശ്യപ്പെട്ടു. വിദ്യാലയങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കൗൺസലിങ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും രക്ഷിതാക്കൾക്കും അധ്യാപകർക്കും ആവശ്യമായ പരിശീലനം നൽകുകയും വേണം. കൗമാരക്കാരുടെ ആശങ്കകൾ തുറന്നുപറയാനും ആവശ്യമായ സഹായം തേടാനും സാധിക്കുന്ന സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനൊപ്പം, ആവശ്യമായ സന്ദർഭങ്ങളിൽ വിദഗ്ധരുടെ സേവനം ലഭ്യമാക്കുകയും വേണമെന്നു സമ്മേളനം ആവശ്യപ്പെട്ടു. വിദ്യാർഥികൾക്ക് ധൈഷണിക മൂല്യങ്ങൾ പകർന്ന് നല്കുക, പുതിയ ഉപരിപഠന സാധ്യതകളും തൊഴിൽ മേഖലകളും പരിചയപ്പെടുത്തുക, ലഹരി ഉപയോഗം,സമൂഹ മാധ്യമ ദുരുപയോഗം, അസാന്മാർഗിക പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഉദ്ബോധനം നടത്തുക, വിദ്യാർഥികളുടെ കഴിവുകൾ രാഷ്ട്ര പുരോഗതിക്കും സമൂഹ നന്മയ്ക്കും വേണ്ടി ഉപയോഗപ്പെടുത്താൻ പ്രേരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സമ്മേളനം സംഘടിപ്പിച്ചത്.വിസ്‌ഡം ജില്ലാ ജനറൽ സെക്രട്ടറി ആർ.കെ അബ്‌ദുറഹ്‌മാൻ ഉദ്ഘാടനം ചെയ്തു. കെ. നീലകണ്ഠൻ എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുത്തു. വിസ്‌ഡം സ്റ്റുഡൻസ് ജില്ലാ പ്രസിഡണ്ട് മുക്താർ ബിൻ ഹമീദ് അധ്യക്ഷത വഹിച്ചു.ഖുർആൻ മധുരം സെഷൻ അനസ്,ജുനൈദ് എന്നിവർ അവതരിപ്പിച്ചു. അഷ്കർ ഇബ്‌റാഹിം , മുനവ്വർ സ്വലാഹി, അബ്ദുല്ല ബാസിൽ സി.പി, ഷാഫി അൽ ഹികമി , ഹാമിദ് ഉപ്പള, യാസിർ അൽ ഹികമി, അസ്ബക് അൽഹികമി പ്രസംഗിച്ചു.ഈണംസെഷൻ, ചോദ്യോത്തര സെഷൻ, ആക്ടിവിറ്റി സെഷൻ, ക്വിസ്സ് മത്സരം എന്നിവയുമുണ്ടായിരുന്നു. പ്രമുഖർ പങ്കെടുത്തു.വിസ്‌ഡം എജ്യൂക്കേഷൻ ബോർഡ് അംഗം അംജദ് മദനി സമാപന പ്രസംഗം നടത്തി

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page