പത്താമുദയം: തെയ്യങ്ങള്‍ വരവായി; കാവുകളില്‍ ചിലങ്കകള്‍ ഇളകുന്നു, അസുരതാളം

കാസര്‍കോട്: പ്രപഞ്ചനാഥനായ സൂര്യന്റെ ശക്തി അത്യുച്ഛത്തിലെത്തുന്ന പത്താമുദയ ദിവസമാണ് ഇന്ന്. മണ്ണും മനുഷ്യനും മണ്ണും കഷിയും തമ്മിലുള്ള ആത്മബന്ധം ഊതിക്കാച്ചിയെടുക്കുന്നതിന് വിശ്വാസികള്‍ ഉണരുന്നു.
തെയ്യക്കാവുകളിലും ക്ഷേത്രങ്ങലിലും ചിലങ്കകള്‍ ഇളകുന്നു.

ചെണ്ടവാദ്യങ്ങള്‍ ഉയരുന്നു. ഇടവപ്പാതിക്കവസാനിച്ച തെയ്യക്കാലം പത്താമുദയപൂജയോടെയും പുത്തരി ഉത്സവങ്ങളോടെയും ആത്മീയതേജസ്സോടെ തിരിച്ചെത്തുന്നു. വയലുകളും കൃഷിഭൂമികളും വിത്തിടല്‍ കൊണ്ട് പ്രതീക്ഷാഭരിതമാവുന്നു.
തുലാം പത്തായ ഇന്ന് കന്നിക്കൊയ്ത് കഴിഞ്ഞ പാടങ്ങളില്‍ കാര്‍ഷികാഘോഷം അരങ്ങേറുകയാണ്. കൃഷിക്കാര്‍ക്കും കാര്‍ഷിക ലോകത്തിനും ഈ ദിനം പ്രധാനമാണ്.

കൃഷിയെയും കര്‍ഷകനെയും ഒന്നിപ്പിക്കുന്ന ഈ ദിവസം കളിയാട്ട കാവുകളില്‍ മനുഷ്യരുടെ ഒത്തുചേരലിനെയും സുദൃഢമാക്കുന്നു. ക്ഷേത്രങ്ങളില്‍ തെയ്യാഘോഷത്തോടൊപ്പം നാടിന്റെ ഒത്തുചേരലുംഒത്തുകൂടിയുള്ള ഭക്ഷണവും ഒരുമയും ഇന്ന് തെളിയുകയാണ്. വിണ്ണിലെ ദൈവങ്ങള്‍ മണ്ണിലേക്കിറങ്ങുന്ന പുണ്യമുഹൂര്‍ത്തത്തെ ചൈതന്യവത്താക്കാന്‍ നാടും ഒരുമിക്കുന്നു.


ജില്ലയില്‍ ഇന്ന് നീലേശ്വരം പട്ടേനപട്ടേന്‍ ചാമുണ്ഡിക്കാവിലും നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ക്കാവിലും നീലേശ്വരം കമ്പല്ലൂര്‍ കോട്ടയില്‍ തറവാട് കാവിലും കണ്ണൂര്‍ മയ്യില്‍ കൊളച്ചേരി കാവിലും മട്ടലായി കക്കരക്കാവ് ഭഗവതി ക്ഷേത്രം കാവിലും കൊളച്ചേരി കാവിലും തെയ്യക്കാലത്തിന് തുടക്കം കുറിച്ചുകൊണ്ട് തെയ്യക്കോലങ്ങള്‍ കെട്ടിയാടുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കളഞ്ഞു കിട്ടിയ മൊബൈല്‍ഫോണ്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പിച്ചു; പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അത് മോഷ്ടിച്ചു വിറ്റു, പൊലീസുകാരനെതിരെ മോഷണത്തിന് കേസ്, സംഭവം ചന്തേരയില്‍
Scroll to top

You cannot copy content of this page