100,000 ഡോളർ ഫീസ് ഇല്ലാതെ എച്ച്-1ബി വിസ ഹർജികൾക്ക് യു .എസ് അംഗീകാരം നൽകി തുടങ്ങി


പി പി ചെറിയാൻ

വാഷിംഗ്ടൺ: എച്ച്-1ബി വിസ ലഭിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന 1,00,000 ഡോളർ ഫീസ് ഈടാക്കാതെ തന്നെ വിസ ഹർജികൾക്ക് യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് അംഗീകാരം നൽകിത്തുടങ്ങി. തുക ഈടാക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഫെഡറൽ കോടതി ഉത്തരവുകളെ തുടർന്നാണ് ഈ നടപടി.

കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിൽ അപേക്ഷ നൽകിയ തൊഴിലുടമകൾക്ക് ഇത് വലിയ ആശ്വാസമാണ് നൽകുന്നത്. നിലവിൽ അപേക്ഷകളുടെ പ്രോസസ്സിംഗ് വേഗത വിവിധ ഘടകങ്ങളെ ആശ്രയിച്ച് വ്യത്യസ്തമാണ്.

2025 സെപ്റ്റംബറിലെ പ്രസിഡൻഷ്യൽ പ്രൊക്ലമേഷൻ വഴിയാണ് ഈ ഉയർന്ന ഫീസ് ഏർപ്പെടുത്തിയിരുന്നത്. യു.എസിന് പുറത്തുള്ള ജീവനക്കാർക്കായി സമർപ്പിച്ച പുതിയ എച്ച്-1ബി അപേക്ഷകളെയാണ് ഇത് പ്രധാനമായും ബാധിച്ചിരുന്നത്. എന്നാൽ രണ്ട് ഫെഡറൽ കോടതികൾ ഈ നീക്കം തടയുകയായിരുന്നു.

ഈ സാഹചര്യത്തിൽ, മുമ്പ് പരിഗണനയിലുള്ള അപേക്ഷകൾ പുനഃപരിശോധിക്കാനും വലിയ ഫീസ് കാരണം ഒഴിവാക്കിയിരുന്ന വിദേശ ഉദ്യോഗാർത്ഥികളെ വീണ്ടും പരിഗണിക്കാനും തൊഴിലുടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കളഞ്ഞു കിട്ടിയ മൊബൈല്‍ഫോണ്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പിച്ചു; പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അത് മോഷ്ടിച്ചു വിറ്റു, പൊലീസുകാരനെതിരെ മോഷണത്തിന് കേസ്, സംഭവം ചന്തേരയില്‍
Scroll to top

You cannot copy content of this page