കളഞ്ഞു കിട്ടിയ ഒരു പവന്‍ സ്വര്‍ണ്ണം ഉടമസ്ഥയ്ക്കു കൈമാറി; റുഖിയത്ത് സൗസന്‍ സലവിയയുടെ സത്യസന്ധതയ്ക്കു പത്തരമാറ്റിന്റെ തിളക്കം

കാസര്‍കോട്: കളഞ്ഞു കിട്ടിയ ഒരു പവന്‍ തൂക്കമുള്ള ബ്രേസ്‌ലെറ്റ് ഉടമസ്ഥയ്ക്ക് കൈമാറി കോളേജ് വിദ്യാര്‍ത്ഥിനി മാതൃകയായി. സീതാംഗോളി മാലിക് ദിനാര്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയായ കാസര്‍കോട്, തെരുവത്ത്, അടുക്കത്തു വളപ്പിലെ റുഖിയത്ത് സൗസന്‍ സലവിയയാണ് മാതൃകയായത്. കഴിഞ്ഞ ദിവസം സീതാംഗോളി ടൗണില്‍ വച്ചാണ് റുഖിയത്തിനു ഒരു പവന്‍ തൂക്കം വരുന്ന ബ്രേസ്‌ലെറ്റ് കളഞ്ഞു കിട്ടിയത്. വിവരം ഉടന്‍ കുമ്പള പൊലീസില്‍ അറിയിക്കുകയും സ്വര്‍ണ്ണം കുമ്പള എസ് ഐ എസ് അനൂപിനു കൈമാറുകയും ചെയ്തു. ഇതിനിടയിലാണ് പെര്‍ള, ബദ്രംപള്ളയിലെ മുഹമ്മദ് ഷെരീഫ് തന്റെ മകളുടെ സ്വര്‍ണ്ണം യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ടുവെന്ന പരാതിയുമായി സീതാംഗോളിയിലെ പൊലീസ് എയ്ഡ് പോസ്റ്റില്‍ എത്തിയത്. സ്വര്‍ണ്ണം കളഞ്ഞു കിട്ടിയ ആള്‍ കുമ്പള പൊലീസില്‍ ഏല്‍പ്പിച്ചിട്ടുണ്ടെന്നായിരുന്നു എയ്ഡ് പോസ്റ്റില്‍ നിന്നു ലഭിച്ച മറുപടി. തുടര്‍ന്ന്‌ മുഹമ്മദ് ഷെരീഫ് കുമ്പള പൊലീസ് സ്റ്റേഷനില്‍ എത്തി വിവരം പറഞ്ഞു. തുടര്‍ന്ന് സ്വര്‍ണ്ണം പൊലീസ് സാന്നിധ്യത്തില്‍ വച്ച് റുഖിയത്ത് ഉടമസ്ഥനെ ഏല്‍പ്പിച്ചു. ഒന്നേ കാല്‍ ലക്ഷത്തോളം രൂപ വിലവരുന്ന സ്വര്‍ണ്ണം പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച റുഖിയത്തിനെ പൊലീസും സഹപാഠികളും അഭിനന്ദിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page