തെങ്ങോല കരകൗശല ശിൽപശാല നടത്തി

കാസർകോട്: അരവത്ത് കണ്ണൻ പാട്ടാളി സ്മാരക ട്രസ്റ്റിന്റെയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായയി തെങ്ങോല ഉപയോഗിച്ചുകൊണ്ടുള്ള വിവിധ കരകൗശല വസ്തുക്കൾ തയ്യാറാക്കുന്നതിനുള്ള പരിശീലനം നൽകി. സത്യൻ അരവത്ത്, സജി കുളത്തൂർ അനിരുദ്ധൻ മുളിയാർ പരിശീലനത്തിന് നേതൃത്വം നൽകി.

പരിശീലനത്തിൽ 25ൽ അധികം ഉൽപ്പന്നങ്ങൾ ഉണ്ടാക്കാനുള്ള പരിശീലനമാണ് നൽകിയത്. നമ്മുടെ ജൈവ സമ്പത്തിന്റെ എഴുപത് ശതമാനത്തിൽ അധികവും ബയോ മാസ് ഉപയോഗിക്കാതെ കളയുകയാണെന്ന് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത ഡോ. വി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. ജൈവവൈവിധ്യത്തെ സുസ്ഥിരമായ ഉപയോഗിക്കാനുള്ള അറിവ് യുവതലമുറക്ക് ഉണ്ടാക്കിക്കൊടുക്കുക എന്നുള്ളതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു. ട്രസ്റ്റ് സെക്രട്ടറി ഉദയഭാനു സ്വാഗതം പറഞ്ഞു. ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് ആർക്കിടെക്സിന്റെ ചെയർമാൻ ശ്യാം പുറവങ്കര, ആർക്കിടെക്റ്റ് മുഹമ്മദ് സാബിക്ക് , സത്യൻ , സജി അനിരുദ്ധൻ, മധു പണിക്കർ, വേണുഗോപാൽ സംസാരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page