കാസര്‍കോട്: കാട്ടുപന്നിയെ പിടികൂടാന്‍ സ്ഥാപിച്ച കള്ളത്തോക്ക് അബദ്ധത്തില്‍ തട്ടി ഒരാള്‍ക്ക് പരിക്കേറ്റു. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാലോത്ത് , അകവശ്ശേരിതട്ടിലെ റെജിക്കാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് തോക്ക് കസ്റ്റഡിയിലെടുത്ത് അന്വേഷണം തുടങ്ങി.
ഇന്നലെ (ചൊവ്വ) വൈകുന്നേരം 6.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം.
അകവശ്ശേരിതട്ടിലെ ജോസഫ് എന്നയാളുടെ പറമ്പിലാണ് പന്നിയെ പിടികൂടാനായി തിര നിറച്ച നാടന്‍ തോക്ക് ഉപയോഗിച്ചുള്ള കെണി സ്ഥാപിച്ചിരുന്നത്. വീട്ടിലേയ്ക്ക് നടന്നു പോവുകയായിരുന്ന റെജി കെണിയില്‍ ചവിട്ടിയപ്പോൾ തോക്കില്‍ നിന്നു വെടി പൊട്ടി കാലില്‍ വെടിയേൽക്കുകയായിരുന്നുവെന്നു ചിറ്റാരിക്കാൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു. കെണി സ്ഥാപിച്ചയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.








