ഭാര്യയെ കൊന്ന് ഓടയിൽ തള്ളി: യു.എസ് സൈനികന് 59 വർഷം തടവ്


പി പി ചെറിയാൻ
അലാസ്ക: ഭാര്യയെ വെടിവെച്ചുകൊന്ന് മൃതദേഹം ഓടയിൽ ഒളിപ്പിച്ച യു.എസ് സൈനികനെ അലാസ്ക കോടതി 59 വർഷം തടവുശിക്ഷ വിധിച്ചു. 24-കാരനായ സാറിയസ് ഹിൽഡാബ്രാൻഡ് എന്ന സൈനികനാണ് ശിക്ഷിക്കപ്പെട്ടത്.ഒക്ടോബർ 25-ന് ശിക്ഷ വിധിച്ചതായി അലാസ്ക ഡിപ്പാർട്ട്‌മെന്റ് ഓഫ് ലോ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ആങ്കറേജ് സുപ്പീരിയർ കോടതിയിൽ നടന്ന വിചാരണയിൽ, സെക്കൻഡ് ഡിഗ്രി കൊലപാതകത്തിന് ഒരു കുറ്റവും, തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് രണ്ട് കുറ്റങ്ങളും ഉൾപ്പെടെ ആകെ മൂന്ന് കുറ്റങ്ങളിൽ സാരിയസ് ഹിൽഡാബ്രാന്റ് കുറ്റക്കാരനാണെന്ന് ജൂൺ മാസത്തിൽ ജൂറി കണ്ടെത്തിയിരുന്നു. അറ്റോർണി ജനറലിന്റെ നേതൃത്വത്തിലുള്ള ഈ സർക്കാർ ഏജൻസി വാർത്താക്കുറിപ്പിൽ ഇക്കാര്യം വ്യക്തമാക്കി.

2023 ഓഗസ്റ്റിലായിരുന്നു സംഭവം. അവിഹിതബന്ധം ചോദ്യം ചെയ്തതിനെ തുടർന്ന് 21-കാരിയായ ഭാര്യ സാറിയയെ ഇയാൾ തലയ്ക്ക് വെടിവെച്ചുകൊല്ലുകയായിരുന്നു. തുടർന്ന് ശുചീകരണ സാമഗ്രികൾ വാങ്ങി മൃതദേഹം സമീപത്തെ ഡ്രെയിനേജ് ഓടയിൽ തള്ളുകയും അതിനുമുകളിൽ പെട്രോൾ ഒഴിക്കുകയും ചെയ്തു.

ഇതിനുശേഷം ഒന്നും സംഭവിക്കാത്ത മട്ടിൽ ഭാര്യയെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകുകയും, കുടുംബത്തോടൊപ്പം തിരച്ചിലിൽ പങ്കാളിയാകുകയും ചെയ്തു. മുൻകൂട്ടി ആസൂത്രണം ചെയ്തു നടത്തിയ കൊലപാതകവും അതിനുശേഷമുള്ള പ്രതിയുടെ പെരുമാറ്റവും കണക്കിലെടുത്താണ് അലാസ്ക കോടതി കടുത്ത ശിക്ഷ വിധിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കളഞ്ഞു കിട്ടിയ മൊബൈല്‍ഫോണ്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പിച്ചു; പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അത് മോഷ്ടിച്ചു വിറ്റു, പൊലീസുകാരനെതിരെ മോഷണത്തിന് കേസ്, സംഭവം ചന്തേരയില്‍
Scroll to top

You cannot copy content of this page