ട്രെയിനുകളില്‍ രാത്രികാല മൊബൈല്‍ ഫോണ്‍ ചാര്‍ജിംഗിന് നിയന്ത്രണം; പുലര്‍ച്ചെ അഞ്ചു വരെ വൈദ്യുതി വിച്ഛേദിക്കും

മുംബൈ: ട്രെയിനുകളില്‍ രാത്രികാല മൊബൈല്‍ ഫോണ്‍ ചാര്‍ജിംഗിനു നിയന്ത്രണം. ഇത് സംബന്ധിച്ച് റെയില്‍വെ ബോര്‍ഡ് ഉത്തരവിറക്കി. രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ അഞ്ചുമണി വരെയായിരിക്കും നിയന്ത്രണം. ഈ സമയത്ത് ചാര്‍ജിംഗ് പോയന്റിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കും.
ചാര്‍ജ്ജ് ചെയ്യുന്നതിനിടയില്‍ യാത്രക്കാരന്റെ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് മുംബൈ ലോക്കല്‍ ട്രെയിനിലെ കോച്ചില്‍ പുക നിറഞ്ഞ സംഭവത്തെത്തുടര്‍ന്നാണ് നടപടി. നിയന്ത്രണം കര്‍ശനമായി നടപ്പിലാക്കാന്‍ എല്ലാ സോണുകള്‍ക്കും റെയില്‍വെ ബോര്‍ഡ് നിര്‍ദ്ദേശം നല്‍കി. ഉത്തരവ് പാലിക്കുന്നുണ്ടോയെന്നു ഉറപ്പ് വരുത്താന്‍ മിന്നല്‍ പരിശോധന നടത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
2014 മുതല്‍ ട്രെയിനുകളില്‍ രാത്രികാല മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജിംഗ് നിയന്ത്രണം നിലവിലുണ്ട്. എന്നാല്‍ കര്‍ശനമായി നടപ്പിലാക്കിയിരുന്നില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page