മൊഗ്രാല്‍: വിവിധ പരീക്ഷകളില്‍ മികവ് തെളിയിച്ച മൊഗ്രാലിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും ഇശല്‍ ഗ്രാമത്തിലെ കവിശ്രേഷ്ടന്‍ സാഉക്കാര്‍ കുഞ്ഞിപ്പക്കിയുടെ ജീവചരിത്ര പുസ്തകം പരിചയപ്പെടുത്തലും 30-നു 4 മണിക്ക് മൊഗ്രാലില്‍ നടക്കും.
മെക്കാനിക്കല്‍ എഞ്ചിനീയര്‍ മാഹിന്‍ സെയ്ഫ് നൗല്‍, എന്‍ജിനീയറിംഗില്‍ ഒന്നാം റാങ്ക് നേടിയ നേഹ പി സി ആസിഫ്,ദേശീയ അവാര്‍ഡ് ജേതാവും മൊഗ്രാല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനുമായ എം മനോജ് കുമാര്‍,മുന്‍ സന്തോഷ് ട്രോഫി താരവും,ജില്ലാ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനുമായ അബൂബക്കര്‍ ദില്‍ഷാദ് എം എല്‍, ആതുര സേവന രംഗത്തെത്തിയ ഡോ: ഫാത്തിമ സഫ്രീന, ഡോ:ഷഹല ബീബി,ഡോ:ഷഹല അബ്ബാസ്,മൊഗ്രാല്‍ സ്‌കൂളില്‍നിന്ന് ഹെഡ്മാസ്റ്ററായി സ്ഥാനക്കയറ്റം ലഭിച്ച് സ്ഥലം മാറിപ്പോകുന്ന സ്റ്റാഫ് സെക്രട്ടറി ഫാത്തിമ തസ്നീം,സര്‍വീസില്‍ നിന്ന് വിരമിക്കുന്ന സീനിയര്‍ അസിസ്റ്റന്റ് ജാന്‍സി ചെല്ലപ്പന്‍ എന്നിവരെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിക്കും.
മൊഗ്രാല്‍ സ്‌കൂളില്‍ നിന്ന് എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും,എന്‍.എം.എം.എസ്, എല്‍.എസ്.എസ്, യു.എസ്.എസ് സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ അനുമോദിക്കും.
കവി സാഉക്കാര്‍ കുഞ്ഞിപ്പക്കിയുടെ ജീവചരിത്ര പുസ്തകം ചടങ്ങില്‍ചര്‍ച്ചചെയ്യും. ചടങ്ങില്‍ ജനപ്രതിനിധികള്‍, കലാ- സാമൂഹിക- സാംസ്‌കാരിക- രാഷ്ട്രീയ- വിദ്യാഭ്യാസ പ്രമുഖര്‍ സംബന്ധിക്കുമെന്ന് ദേശീയവേദി ഭാരവാഹികളായ എ എം സിദ്ദീഖ് റഹ്‌മാന്‍, പി എം മുഹമ്മദ് കുഞ്ഞി അറിയിച്ചു.







