ഫാഷന്‍ ഡിസൈനിങ്-ഗാര്‍മെന്റ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനു സ്വന്തമായി കെട്ടിടം

കാസര്‍കോട് (ചൗക്കി): വിദ്യാര്‍ത്ഥികള്‍ക്ക് ഗുണമേന്മയുള്ള സാങ്കേതിക വിദ്യാഭ്യാസവും തൊഴില്‍പരമായ പരിശീലനവും നല്‍കിവരുന്ന ജില്ലയിലെ ഏക സര്‍ക്കാര്‍ സ്ഥാപനമായ ഗവര്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജിക്ക് ഒന്നരക്കോടി രൂപ ചിലവില്‍ സ്വന്തമായി കെട്ടിടം അനുവദിക്കണമെന്ന
നിര്‍ദ്ദേശം വികസന പാക്കേജില്‍ ഉള്‍പ്പെടുത്താന്‍ കെ ഡി പി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടറോട് ജില്ലാ പഞ്ചായത്ത് അഭ്യര്‍ത്ഥിച്ചു.
നേരത്തെ തയ്യില്‍ മെഷീന്‍ വിതരണത്തിന് സ്ഥാപനത്തിലെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന് പിടിഎ കമ്മിറ്റി ഇത് സംബന്ധിച്ച് നിവേദനം നല്‍കിയിരുന്നു. തീരുമാനം പെട്ടെന്ന് കൈകൊണ്ട ജില്ലാ പഞ്ചായത്ത് ഭരണസമിതിയെ പിടിഎ ഭാരവാഹികള്‍ അഭിനന്ദിച്ചു.
1982ല്‍ തളങ്കരയില്‍ വാടകകെട്ടിടത്തില്‍ തുടങ്ങിയതാണ് ഈ സ്ഥാപനം. നാലര പതിറ്റാണ്ട് പിന്നിട്ടിട്ടും ഈ സ്ഥാപനത്തിന് ഇതുവരെ സ്വന്തമായി കെട്ടിടമുണ്ടായിരു ന്നില്ല. അമ്പതോളം വിദ്യാര്‍ഥികള്‍ ഇവിടെ തൊഴില്‍ പരിശീലനം തേടുന്നുണ്ട്. ബെദ്രട്ക്കയിലുള്ള ഗവര്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ക്യാമ്പസിലാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നത്.ഇതിനൊരു പരിഹാരമാവുകയാണ് ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് കെ കെ സോയ, അംഗങ്ങളായ എം മനു,ഒക്ലാവ് കൃഷ്ണന്‍,ജെ എസ് സോമശേഖര, ഇര്‍ഫാന, ഹര്‍ഷാദ് വോര്‍ക്കാടി, അസീസ് കളത്തൂര്‍, റീനാ തോമസ്, കെ സബീഷ്, എം പി രാമപ്പ, ഒ വത്സല, ബിന്‍സി ജയന്‍, ഡോ:സെറീനാ സലാം, ടിവി രാധിക, സുകുമാരി ശ്രീധരന്‍, ജസ്മ മനാഫ്, കെ സുജാത, സി ബിന്ദു, സി എം മീനാകുമാരി, എസ് ബിജു പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page