കാസര്‍കോട്: നവംബര്‍ 24,25,26,27,28 തീയതികളില്‍ പെരിയ ഗവ. ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടക്കുന്ന റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ പൊലീസ് മേധാവി പി. നിതിന്‍രാജ് പ്രകാശനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം, വൈസ് പ്രസിഡണ്ട് സോയ, സംഘാടക സമിതി ഭാരവാഹികള്‍, ജനപ്രതിനിധികള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, നാട്ടുകാര്‍ സംബന്ധിച്ചു.
സംഘാടക സമിതി ഓഫീസ് ജില്ലാ കലക്ടര്‍ ശ്രീധന്യ സുരേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രമുഖ വ്യക്തികള്‍ സംബന്ധിച്ചു.







