കാസര്‍കോട്: ആദ്യ ഭാര്യ രണ്ടാം കല്യാണം കഴിച്ചുവെന്ന വിരോധത്തില്‍ വീടിനും വാഹനത്തിനും നേരെ അക്രമം നടത്തിയെന്ന പരാതിയില്‍ ആദ്യ ഭര്‍ത്താവിനെതിരെ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പനയാല്‍, കുന്നൂച്ചിയിലെ 38 കാരി നല്‍കിയ പരാതിയില്‍ കരിവെള്ളൂര്‍, ആണൂരിലെ ബൈജു(40)വിനെതിരെയാണ് കേസെടുത്തത്. ഇന്നലെ (ചൊവ്വ) അര്‍ധരാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയായ യുവതിയും രണ്ടാം ഭര്‍ത്താവും താമസിക്കുന്ന വീട്ടു പറമ്പിലേയ്ക്ക് അതിക്രമിച്ചു കയറിയ ബൈജു വീടിനു കല്ലെറിയുകയും ജനലിനു ഇടിച്ചതായും പരാതിയില്‍ പറഞ്ഞു. വീട്ടുമുറ്റത്തു നിര്‍ത്തിയിരുന്ന സഹോദരന്റെ പിക്കപ്പ് വണ്ടിയുടെ മുന്‍വശത്തെ ചില്ല് കല്ലു കൊണ്ട് കുത്തി നശിപ്പിച്ച് 5000 രൂപയുടെ നഷ്ടം വരുത്തിയതായും പരാതിയില്‍ പറഞ്ഞു.







