കൊയിലാണ്ടി: നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു. കൊയിലാണ്ടി, ഇരിങ്ങത്ത്, കുളങ്ങര നടുക്കണ്ടി കൃഷ്ണ നിലയത്തില്‍ അജല്‍ പ്രവീണ്‍ (16) ആണ് മരിച്ചത്.
ഇന്നലെ (ചൊവ്വ) രാത്രി ഒന്പതരമണിയോടെ നരക്കോടാണ് അപകടം. ജിമ്മില്‍ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍ തെരുവു നായ റോഡിനു കുറുകെ ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആദ്യം കൊയിലാണ്ടി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. പിതാവ്: പ്രവീണ്‍ കുമാര്‍. മാതാവ്: മഞ്ജുഷ. സഹോദരന് അര്ജുന് പ്രവീണ്‍.







