പെരിയ: അറിവാണ് ഏറ്റവും വലിയ പ്രതിരോധമെന്ന സന്ദേശവുമായി, പെരിയ എസ്.എന്‍. കോളേജ് യൂണിയനും സണ്‍റൈസ് ഹോസ്പിറ്റലും ചേര്‍ന്നു കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സ്തനാര്‍ബുദ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സണ്‍റൈസ് ഹോസ്പിറ്റല്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഒ.ബി.ജി. ഡോ. കൃഷ്ണകുമാരി ക്ലാസിന് നേതൃത്വം നല്കി. സ്തനാര്‍ബുദം മുന്‍കൂട്ടി കണ്ടെത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും, കൃത്യമായ ആരോഗ്യ സംരക്ഷണ രീതികളെക്കുറിച്ചും അവര്‍ വിശദദീകരിച്ചു. മായ, പ്രിന്‍സിപ്പല്‍ പ്രൊഫ. ലത, സണ്‍റൈസ് ഹോസ്പിറ്റല്‍ ജനറല്‍ മാനേജര്‍ ഉണ്ണികൃഷ്ണന്, ബിജീഷ് കെ.കെ. പ്രസംഗിച്ചു.







