കൊച്ചി: സ്വകാര്യ ബസില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം. വീട്ടുകാർ നൽകിയ പരാതിയിൽ പോക്സോ കേസെടുത്ത പൊലിസ് പ്രതിയെ അറസ്റ്റു ചെയ്തു.മട്ടാഞ്ചേരി- ചേരാനല്ലൂര്‍ റൂട്ടിലോടുന്ന ബസിലെ കണ്ടക്ടറായ അയ്യപ്പന്‍കാവ് സ്വദേശി അലന് (18) ആണ് അറസ്റ്റിലായത്.
15 കാരിക്കു നേരെ നേരത്തെയും പല തവണ പ്രതി മോശമായി പെരുമാറിയിരുന്നുവത്രെ. ഇന്നു അസഭ്യമായി സംസാരിക്കുകയും പെണ്‍കുട്ടിയുടെ കൈയില്‍ പിടിക്കുകയുമായിരുന്നു.വിവരം പെണ്‍കുട്ടി വീട്ടില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയെ എറണാകുളം നോര്‍ത്ത് പൊലീസാണ് അറസ്റ്റു ചെയ്തത്.







