കാസര്‍കോട്: ഉളിയത്തടുക്കയില്‍ യുവാവിനെ കാറിടിച്ച് വീഴ്ത്തുകയും വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതി. ഉളിയത്തടുക്ക, ഷിരിബാഗിലുവിലെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനായ കെ. സത്താറി(37)ന്റെ പരാതിയില്‍ മഞ്ചത്തടുക്കയിലെ മെഹ്റൂഫ്, ഉളിയത്തടുക്കയിലെ അഫ്നാസ് എന്നിവര്‍ക്കെതിരെയാണ് വിദ്യാനഗര്‍ പൊലീസ് കേസെടുത്തത്. തിങ്കളാഴ്ച രാത്രി 9 മണിയോടെ ഉളിയത്തടുക്ക മത്സ്യമാര്‍ക്കറ്റിന് സമീപത്താണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരനും മെഹ്റൂഫിന്റെ സഹോദരനുമായുള്ള വാക്കുതര്‍ക്കമാണ് അക്രമത്തിനിടയാക്കിയതെന്നു വിദ്യാനഗര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. ചോരപ്പാട് കണ്ട സ്ഥലത്തെത്തി ഫോറന്‍സിക് സംഘം പരിശോധന നടത്തി.







