കാസര്‍കോട്: സ്കൂളിലേക്ക് പോയ 16 വയസ്സുള്ള പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെയും 17കാരനായ പ്ലസ് ടു വിദ്യാര്‍ത്ഥിയെയും കാണാതായി. ബേക്കല്‍ പൊലീസ് സബ് ഡിവിഷന് പരിധിയിലെ ഒരു സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. പതിവു പോലെ ഇന്നലെ (ബുധന്‍)യും സ്കൂളിലേക്ക് പോയതായിരുന്നു ഇരുവരും. ഉച്ചവരെ ക്ലാസില്‍ ഉണ്ടായിരുന്നു. ഉച്ച കഴിഞ്ഞ് ക്ലാസില്‍ കാണാത്തതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ രക്ഷിതാക്കളെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. രേഖാമൂലം പരാതി നല്‍കിയിട്ടില്ലെങ്കിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവരും കര്‍ണാടകയിലെ ഒരു ആരാധനാലയത്തില്‍ ഉള്ളതായാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.







