ബന്തിയോട്, പെര്‍മുദെയില്‍ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് യുവാവിനു ദാരുണാന്ത്യം; പിതാവിന് ഗുരുതരം
കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെര്‍മുദെ – ബന്തിയോട് റോഡിലെ പെര്‍മുദെ , പെരിയടുക്കയില്‍ ഉണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു.പിതാവിനു ഗുരുതരമായി പരിക്കേറ്റു. ചിപ്പാർ,ബായാര്‍, നേത്രഗുളി ഹൗസിലെ എൻ.കിഷന്‍ (25) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കിഷന്റെ പിതാവ് മാധവ ദേവാഡിഗെ (55)യെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിഷന്‍ ഓടിച്ചിരുന്ന സ്‌കൂട്ടറും എതിരെ വരികയായിരുന്ന ബൈക്കും കൂട്ടിയിടിച്ചാണ് വ്യാഴാഴ്ച രാവിലെ അപകടമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ബൈക്ക് കാറുമായി കൂട്ടിയിടിച്ച് യുവ അഭിഭാഷകന്‍ മരിച്ചു കൊല്ലം: …