കാസര്‍കോട്: റോട്ടറി ക്ലബ്ബ് ആസ്റ്റര്‍ മിംസ് ആശുപത്രിയുമായി ചേര്‍ന്നു കുട്ടികളുടെ സൗജന്യ ഹൃദയശസ്ത്രക്രിയാ നിര്‍ണ്ണയ ക്യാമ്പ് നടത്തുന്നു. നവംബര്‍ എട്ടിന് കാസര്‍കോട് ആസ്റ്റര്‍ മിംസിലാണ് ക്യാമ്പ്.
കോണ്‍ജെനിറ്റല്‍ ഹാര്‍ട്ട് ഡിസീസ് (ജന്മനാ ഹൃദ്രോഗം) ബാധിച്ച 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുള്ള സൗജന്യ ഹൃദയശസ്ത്രക്രിയാ നിര്ണ്ണ ക്യാമ്പാണിത്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം.
വൈദ്യ പരിശോധനയിലൂടെ ജന്മനാ ഹൃദ്രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് പദ്ധതിയുടെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ നിന്നും സൗജന്യ ശസ്ത്രക്രിയയും തുടര്‍ ചികിത്സയും ലഭ്യമാക്കും. റോട്ടറി ഗിഫ്റ്റ് ഓഫ് ലൈഫ് ചെയര്മാന് റെട്ടേറിയന്‍ സുനില്‍ കാണാരന്, റോട്ടേറിയന്‍ വിനോദ് കുമാര്‍ ആര്, പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി വിഭാഗം മേധാവി ഡോ. ഗിരീഷ് വാര്യര്‍, പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് ഡോ. നബീല്‍ ഫൈസല്‍, റോട്ടറി കാസര്‍കോട് പ്രസിഡന്റ് മഹിന്‍ കോളിക്കര്‍, റൊട്ടേറിയന്‍ വികാസ്, ആസ്റ്റര്‍ മിംസ് ട്രസ്റ്റ് മാനേജര്‍ മുഹമ്മദ് അസീം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.







