നാളെ (നവംബര്‍ 1 ഞായറാഴ്ച) പുലർച്ചെ രണ്ടു മണിക്കു അമേരിക്കയിലെ ക്ലോക്കുകളുടെ മണിക്കൂർ സൂചി ഒരു മണിക്കൂര്‍ പിന്നോട്ട് തിരിച്ചു വയ്ക്കുന്നു ; പകൽ ഒരുമണിക്കൂർ കുറയും ;രാത്രി ഒരു മണിക്കൂർ കൂടും

പി പി ചെറിയാൻ

ഡാളസ് : നാളെ (നവംബര്‍ 1ഞായറാഴ്ച) മുതല്‍ യു.എസില്‍ സമയ മാറ്റം. ക്ലോക്ക് ഒരു മണിക്കൂര്‍ പിന്നോട്ട് തിരിച്ചു വെക്കും .
നവംബര്‍ 1 ഞായറാഴ്ച പുലര്‍ച്ചെ 2 മണിക്ക്, സമയം പുലര്‍ച്ചെ ഒരു മണിയിലേക്ക് മടങ്ങുന്നു.കഴിഞ്ഞ വസന്തകാലത്ത് മാര്‍ച്ച് 8 നായിരുന്നു പകല്‍ കൂടുതല്‍ സമയം ആരംഭിച്ചത്. പകല്‍ കൂടുതല്‍ ലഭിക്കുന്നത് അമേരിക്കയിൽ ഇന്ന് അവസാനിക്കുന്നു.
വിന്റര്‍ ( ശിശിരം,ശൈത്യകാലം) സീസന്റെ അവസാനം ഒരു മണിക്കൂര്‍ മുന്നോട്ടും, ഫാള്‍ സീസണില്‍(ശരത് കാലം,ഇലപൊഴിയും കാലം ) ഒരു മണിക്കൂര്‍ പുറകോട്ടും തിരിച്ചുവെക്കുന്ന സമയ മാറ്റം അമേരിക്കയിൽ ആദ്യമായി നിലവിൽ വന്നത് ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലായിരുന്നു. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന സ്പ്രിങ്ങ്, വിന്റര്‍ സീസണുകളില്‍ പകലിന്റെ ദൈര്‍ഘ്യം വര്‍ദ്ധിച്ചു. വൈദ്യുതി ഉപയോഗം കുറക്കുന്നതിനും, ഇതില്‍ നിന്നും ലഭിക്കുന്ന മിച്ച വൈദ്യുതി യുദ്ധമേഖലയില്‍ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടാണ് അമേരിക്കയില്‍ സമയ മാറ്റം അംഗീകരിച്ചു നടപ്പാക്കി തുടങ്ങിയത്.

ഞായറാഴ്ച ക്ലോക്കുകള്‍ പിന്നോട്ട് പോകുമ്പോള്‍ അമേരിക്കക്കാര്‍ക്കു ഒരു മണിക്കൂര്‍ അധികം ഉറക്കം ലഭിക്കും . പല ഡിജിറ്റല്‍ ക്ലോക്കുകളും ഒറ്റരാത്രികൊണ്ട് യാന്ത്രികമായി പുനഃസജ്ജമാകും .എന്നാൽ സ്വമേധയാ സമയം ക്രമീകരിക്കേണ്ട ഏതെങ്കിലും വാച്ചുകളോ ക്ലോക്കുകളോ ഉണ്ടെങ്കിൽ അതിലെ സമയം മാറ്റാൻ ഉടമകൾ ജാഗ്രതയിലാണ്.

സമയമാറ്റത്തിനുശേഷം, ഒന്നാം തീയതി വൈകുന്നേരത്തോടെ ഇരുട്ട് നേരത്തെ എത്തും. രാവിലെ സൂര്യോദയവും നേരത്തെ വരും.സ്പ്രിങ്ങ് (വസന്തകാലം ) ഫോര്‍വേര്‍ഡ് ( മുന്നോട്ട് ), ഫാള്‍ ബാക്ക് വേര്‍ഡ് (ശരത് കാലം പിന്നോട്ട്) എന്നാണ് ഇവിടെ സമയമാറ്റം അറിയപ്പെടുന്നത്.അമേരിക്കയിലെ അരിസോണ, ഹവായ്, പുര്‍ട്ടൊറിക്കൊ, വെര്‍ജിന്‍ ഐലന്റ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സമയമാറ്റം ബാധകമല്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page