മലപ്പുറത്ത് എംഎസ്എഫ് നേതാക്കളുടെ വീടുകള്‍ക്ക് നേരെ പെട്രോള്‍ ബോംബേറ്

മലപ്പുറം: മലപ്പുറത്ത് എംഎസ്എഫ് നേതാക്കളുടെ വീടുകള്‍ക്ക് നേരെ പെട്രോള്‍ ബോംബാക്രമണം. ഇന്നു (വെള്ളി) പുലര്‍ച്ചെ രണ്ടര മണിയോടെയാണ് സംഭവം. സംസ്ഥാന സെക്രട്ടറി ചാപ്പനങ്ങാടിയിലെ സൂഫിയാന്‍, വളാഞ്ചേരിയിലെ പ്രാദേശിക നേതാവായ നൗഫല്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് ബോംബേറ് ഉണ്ടായത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മലപ്പുറം, തേഞ്ഞിപ്പാലം ക്യാമ്പസിന് അകത്തു എംഎസ്എഫ്-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. പരിക്കേറ്റവരെ എത്തിച്ച ആശുപത്രി പരിസരത്തും സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പെട്രോള്‍ ബോംബാക്രമണം ഉണ്ടായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page