പെരിയ തറവാട് തറവാട്ടമ്മ പി.നാരായണി അമ്മ അന്തരിച്ചു

കാസര്‍കോട്: പെരിയ തറവാട് തറവാട്ടമ്മ കണ്ണംവയല്‍, നാപ്പിനപ്പാടിലെ പി. നാരായണിഅമ്മ (98)അന്തരിച്ചു. മക്കള്‍: പി. നാരായണന്‍ നായര്‍, പി.ബാലാമണി അമ്മ (മല്‍പ്പച്ചേരി), പി. ഗോപിനാഥന്‍ നായര്‍, പി.ശേഖരന്‍ നായര്‍ (ഗള്‍ഫ്), പി.ഗൗരി (കണ്ണംവയല്‍), പി. കുഞ്ഞമ്പു നായര്‍. മരുമക്കള്‍: കുഞ്ഞമ്പു നായര്‍ (മല്‍പ്പച്ചേരി), എ. പീതാംബരന്‍ നായര്‍ (കണ്ണംവയല്‍), എ. കാര്‍ത്യായനി, എം ദാക്ഷായണി, ഇ. ലീല, ഇന്ദിര. സംസ്‌കാരം നാളെ രാവിലെ 9.30ന് കണ്ണംവയലിലെ വീട്ടുവളപ്പില്‍ നടക്കും.

നവജാത ശിശുവിനെ റോഡരുകില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

മംഗ്‌ളൂരു: നവജാത ശിശുവിനെ റോഡരുകില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മാല്‍പെ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹൂഡില്‍ റോഡരുകിലാണ് ആണ്‍കുഞ്ഞിനെ കണ്ടെത്തിയത്. ജനിച്ച് ഏതാനും ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളുവെന്നു സംശയിക്കുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. കുഞ്ഞിനെ ആരാണ് ഉപേക്ഷിച്ചതെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ഫാന്‍സി കടയിലേക്ക് പോയ 18കാരിയെ കാണാതായി; പരപ്പ സ്വദേശിക്കൊപ്പം പോയതായി സംശയം

കാസര്‍കോട്: ഫാന്‍സി കടയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ 18കാരിയെ കാണാതായി. കുംബഡാജെ, മൗവ്വാറിലെ വടമ്പള ഹൗസില്‍ വി. ഹര്‍ഷിത (18)യെ ആണ് കാണാതായത്. മുള്ളേരിയയിലെ ഫാന്‍സി കടയില്‍ പോകുന്നുവെന്നു പറഞ്ഞ് ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് യുവതി വീട്ടില്‍ നിന്നും ഇറങ്ങിയത്. അതിന് ശേഷം തിരികെ വന്നിട്ടില്ലെന്നും ജാല്‍സൂര്‍, പരപ്പയിലെ അവീന്‍ എന്നയാളുടെ കൂടെ പോയതാണെന്നു സംശയിക്കുന്നതായും സഹോദരി നല്‍കിയ പരാതി പ്രകാരം ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

അപകടത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയെത്തിയ യുവാവിനെ ആശുപത്രിയില്‍ നിന്നും കാണാതായി; തിരിച്ചെത്തിയതിന് പിന്നാലെ മരണപ്പെട്ടു, കുമ്പള പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുകയും പിന്നീട് കാണാതാവുകയും ചെയ്ത യുവാവ് വീണ്ടും തിരിച്ചെത്തി; തൊട്ടുപിന്നാലെ മരണപ്പെട്ടു. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. ബംഗ്‌ളൂരു സ്വദേശിയും കുമ്പള, കളത്തൂരില്‍ താമസക്കാരനുമായ അസ്ലം ബാഷ (39)യാണ് മരിച്ചത്.രണ്ടു ദിവസം മുമ്പാണ് വാഹനാപകടത്തില്‍ പരിക്കേറ്റുവെന്ന് പറഞ്ഞ് ഇയാള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. കാലിന് മുറിവ് ഉണ്ടായതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ അസ്ലം ബാഷയെ …

ചെങ്കള,റഹ്‌മത്ത് നഗറിലെ സിഎച്ച് അബ്ദുള്ള അന്തരിച്ചു

കാസര്‍കോട്: ചെങ്കള, റഹ്‌മത്ത് നഗറിലെ സിഎച്ച് അബ്ദുള്ള (പാറ അന്തച്ച -82 ) അന്തരിച്ചു. ഭാര്യ: പരേതയായ ഖദീജ. മക്കള്‍: ഹനീഫ (മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം, നിര്‍മ്മാണ തൊഴിലാളി യൂണിയന്‍(എസ് ടി യു ) ജില്ലാ സെക്രട്ടറിയേറ്റംഗം), താഹിറ, ആയിഷ, സൈനബ, സക്കീന, മിസ് രിയ. മരുമക്കള്‍: റാസിത, അലി, ഇസ്മയില്‍, മുഹമ്മദ്, സിദ്ദിഖ്, ഹക്കിം. സഹോദരങ്ങള്‍: ആയിഷ, ബീഫാത്തിമ, പരേതനായ ബികെ അബ്ദുല്‍ സമദ്.

40വര്‍ഷത്തിനുശേഷം മക്കള്‍ക്ക് അച്ഛനെ തിരിച്ചുകിട്ടി; ശാസ്താംകോട്ട സ്വദേശി കുടുംബത്തോടൊപ്പം മടങ്ങി; മലപ്പച്ചേരി ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രം സാക്ഷ്യം വഹിച്ചത് വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്ക്

കാസര്‍കോട്: നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വീടുവിട്ടിറങ്ങിയ അച്ഛനെ 40 വര്‍ഷങ്ങള്‍ക്കുശേഷം മക്കള്‍ക്ക് തിരിച്ചുകിട്ടി. നീലേശ്വരത്തിനു സമീപത്തെ മലപ്പച്ചേരി ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രം ചാരിറ്റബിള്‍ ട്രസ്റ്റ് അധികൃതരുടെ നിരന്തരമായ പരിശ്രമത്തിലൂടെയാണ് കൊല്ലം, ശാസ്താംകോട്ട സ്വദേശിയായ ലീന്‍ അഗസ്റ്റിന്‍ കുടുംബവുമായി വീണ്ടും ഒന്നിച്ചത്.40 വര്‍ഷം മുമ്പാണ് ലീന്‍ അഗസ്റ്റിന്‍ കുടുംബത്തില്‍ നിന്ന് അകന്ന് പോയത്. പല സ്ഥലങ്ങളിലും കഴിഞ്ഞ ശേഷം 16 വര്‍ഷം മുമ്പാണ് മലപ്പച്ചേരിയിലെ ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രത്തില്‍ എത്തിയത്.അച്ഛനെ കാണാതായതിനെ തുടര്‍ന്ന് മക്കള്‍ വര്‍ഷങ്ങളോളം …

മകളുടെ കൂട്ടുകാരിക്ക് അശ്ലീല സന്ദേശം അയച്ചു; പിതാവിനെതിരെ പോക്‌സോ കേസ്

കാസര്‍കോട്: മകളുടെ കൂട്ടുകാരിക്കു അശ്ലീല സന്ദേശം അയച്ച ആള്‍ക്കെതിരെ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. സെബാസ്റ്റ്യന്‍ എന്നയാള്‍ക്കെതിരെയാണ് ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തത്.പ്രതിയുടെ മകളും പരാതിക്കാരിയായ പെണ്‍കുട്ടിയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളാണ്. പ്രതിയും മകളും ഒരേ മൊബൈല്‍ ഫോണാണ് ഉപയോഗിക്കുന്നത്. ഇതുവഴിയാണ് പരാതിക്കാരിയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ പ്രതിക്ക് ലഭിച്ചതെന്നു സംശയിക്കുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരികയുള്ളു.

വിദേശത്തു നിന്നു ഉള്‍പ്പെടെ കോടികള്‍ ഒഴുകിയെത്തി; ജില്ലയില്‍ വ്യാപക പൊലീസ് റെയ്ഡ്, 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, ഫോണുകളും ബാങ്ക് രേഖകളും പിടിച്ചെടുത്തു

കാസര്‍കോട്: വിദേശരാജ്യങ്ങളില്‍ നിന്നു ഉള്‍പ്പെടെ കോടിക്കണക്കിനു രൂപ അനധികൃതമായി ഒഴുകിയെത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ വ്യാപക പൊലീസ് റെയ്ഡ്. ഓപ്പറേഷന്‍ സി. വൈ ഹണ്ട് എന്ന പേരില്‍ സൈബര്‍ പൊലീസിന്റെ സഹായത്തോടെ നടത്തിയ റെയ്ഡില്‍ 26 പേര്‍ കുടുങ്ങി. പിടിയിലായവരുടെ മൊബൈല്‍ ഫോണുകളും ബാങ്ക് രേഖകളും പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ പരിശോധനയ്ക്കു ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മേല്‍പ്പറമ്പ് സ്റ്റേഷനിലാണ്-ആറ്. മറ്റു പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത …

ബാനത്തെ പുതുശ്ശേരി ഗോപാലന്‍ നായര്‍ അന്തരിച്ചു

കാസര്‍കോട്: പരപ്പ, ബാനത്തെ പുതുശ്ശേരി ഗോപാലന്‍ നായര്‍ (90) അന്തരിച്ചു. ഭാര്യ: നാരന്തട്ട ലക്ഷ്മി അമ്മ. മക്കള്‍: എന്‍ കരുണാകരന്‍ (റിട്ട. പ്രിന്‍സിപ്പല്‍ ഇകെ നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജ് എളേരിത്തട്ട്), അജിത.എന്‍, ബാബുരാജ്.എന്‍ (ജിഎസ്ടി വകുപ്പ്). മരുമക്കള്‍: ബീന, ശശികുമാര്‍ (ബംഗ്‌ളൂരു), ജയശ്രീ. സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍ നായര്‍, കരുണാകരന്‍ നായര്‍, കുമാരന്‍ നായര്‍, പരേതരായ ലക്ഷ്മി, കല്യാണി, രാഘവന്‍ നായര്‍, കുഞ്ഞപ്പന്‍ നായര്‍, നാരായണന്‍ നായര്‍.

മുന്‍ പ്രവാസി കിണറിന്റെ പൈപ്പില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: മുന്‍ പ്രവാസിയെ കിണറിന്റെ ഇരുമ്പു പൈപ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കയ്യൂര്‍-ചീമേനി പഞ്ചായത്ത് ഓഫീസിനു സമീപത്തെ വി. ഗംഗാധരന്‍ (67)ആണ് ജീവനൊടുക്കിയത്. കപ്പിയിടുന്ന ഇരുമ്പ് പൈപ്പില്‍ പ്ലാസ്റ്റിക് കയറില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ട ഗംഗാധരനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ചീമേനിയിലെ കെട്ടിട ഉടമയായ നന്ദനം കണ്ണന്റെ മകനാണ്. ഭാര്യ: നന്ദിനി. മക്കള്‍: അനുരാജ് (ഗള്‍ഫ്), ആതിര. മരുമക്കള്‍: ജിതേഷ് (ടൗണ്‍ പൊലീസ് സ്റ്റേഷന്‍ കാസര്‍കോട്), അശ്വിനി. സഹോദരങ്ങള്‍: രുക്മിണി, രോഹിണി, പരേതരായ മാധവന്‍, …

എരിയാലിലെ ബിവി അബ്ദുല്‍ റഹ്‌മാന്‍ ഹാജി അന്തരിച്ചു

കാസര്‍കോട്: പ്രശസ്ത ശ്വാസകോശ വിദഗ്ധനും സാഹിത്യകാരനുമായ ഡോ. എഎ അബ്ദുല്‍ സത്താറിന്റെ പിതാവ് എരിയാലിലെ ബിവി അബ്ദുല്‍ റഹ്‌മാന്‍ ഹാജി (90) അന്തരിച്ചു. കപ്പല്‍ ജീവനക്കാരനായിരുന്നു.ഭാര്യ: പരേതയായ സൈനബി. മറ്റു മക്കള്‍: മുഹമ്മദ് ശരീഫ് എഎ (ദുബായ്), സഫിയ, സൗദ, സുമയ്യാബി, സുരയ്യാബി, റംലാബി, നജീമ. മരുമക്കള്‍: അബ്ദുല്ല കെ.ബി, അഹമ്മദ് ചേരങ്കൈ, ബഷീര്‍, സത്താര്‍, റസാഖ്, സുബൈര്‍, ഷമീമ, റസീന.

ദുർഗന്ധത്തിൽ പൊറുതിമുട്ടി അനന്തപുരം ; നാട്ടുകാർക്ക് കുടിവെള്ളവും മുട്ടി ; ഫാക്ടറി അടച്ചിടാൻ വീണ്ടും കലക്ടറുടെ നിർദ്ദേശം

കുമ്പള : പരിസ്ഥിതിക്കും ജനങ്ങൾക്കും ഭീഷ ങ്ങി രൂക്ഷമായി ഉയർത്തുന്ന അനന്തപുരത്തെ വിവാദ ഫാക്ടറി വീണ്ടും അടച്ചു പൂട്ടാൻ ജില്ലാ കളക്ടർ വീണ്ടും നിർദ്ദേശം പുറപ്പെടുവിച്ചു. ജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളിലും,കുടിവെള്ളത്തെയും അപകടകരമായി ബാധിക്കുന്ന . തരത്തിലുള്ള ഫാക്ടറി പ്രവർത്തനം അന്വേഷണത്തിൽ സ്ഥിരീകരിച്ചതോടെ ജില്ല ഭരണകൂടം കടുത്ത നടപടികളിലേക്ക് നീങ്ങുന്നു. കുമ്പള അനന്തപുരം ഓയിൽ ഫാക്ടറിയിൽ നിന്നുള്ള ദുർഗന്ധത്തിൽ പൊരുതി മുട്ടി നാട്ടുകാരും, പരിസരവാസികളും നേരത്തെ പരാതിയുമായി രംഗത്തെത്തിയിരുന്നു. കുഞ്ഞുങ്ങൾക്ക് ചുമയും,ശ്വാസ തടസ്സവും അനുഭവപ്പെടുന്നതായും കുട്ടികളെയും കൊണ്ട് ദിവസവും …

കാസർകോട് നഗര സഭയിൽ അഴിമതി ഭരണം : ബി.ജെ.പി. പന്തം കൊളുത്തി പ്രകടനം നടത്തി

കാസർകോട് : നഗര സഭയിൽ അഴിമതി ഭരണം നഗരവാസികളെ ബുദ്ധിമുട്ടിക്കുന്നെന്നാരോപിച്ചു ബി.ജെ.പി. പന്തം കൊളുത്തി പ്രകടനം നടത്തി. വികസന മുരടിപ്പ്,തകർന്ന റോഡുകൾ ,കത്താത്ത വഴി വിളക്കുകൾ ,ജനകീയ പ്രശ്നങ്ങളോടുള്ള അവഗണന എന്നിവക്കെതിരെ ബിജെപി കാസർകോട് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പന്തം കൊളുത്തി പ്രകടനം നടത്തിയതു് .കറന്തക്കാട്ടുനിന്ന് ആരംഭിച്ച പ്രകടനം മുൻസിപ്പൽ ഓഫീസ് മുന്നിൽ സമാപിച്ചു.നേതാക്കളായ ഗുരുപ്രസാദ് പ്രഭു , വരപ്രസാദ് കോട്ടക്കണി , രവീന്ദ്ര പൂജാരി, ശരത് അണങ്ങൂർ ,വീണ അരുൺ ഷെട്ടി , ശരത് അമൈ …

ഒരുമിച്ചു താമസം ; ഇരുവരും അവിവാഹിതർ; മരണവും മണിക്കൂറുകളുടെ വ്യത്യാസത്തിൽ : സഹോദരന്മാരുടെ മരണത്തിനും വേർപെടുത്താനാവാത്ത ആത്മബന്ധത്തിന്റെ തീരാ വ്യഥയിൽ ഉബ്രoഗള

ബദിയഡുക്ക: നെഞ്ചു വേദനയെത്തുടർന്നു ആശുപത്രിയിലേക്കു കൊണ്ടു പോയ സഹോദരൻ മരി ച്ചെന്നറിഞ്ഞു അനന്തരകർമ്മങ്ങൾക്കുള്ള നിർദ്ദേശം ബന്ധുക്കൾക്കു നൽകിക്കൊണ്ടിരുന്ന അനുജൻ പെട്ടെന്നനുഭവപ്പെട്ട നെഞ്ചു വേദനയെത്തുടർന്നു ആശുപത്രിയിലേക്കു കൊണ്ടു പോവു ന്നതിനിടയിൽ മണി ക്കൂറുകളുടെ വ്യത്യാസത്തിൽ നെഞ്ചുവേദന മൂലം തന്നെ മരിച്ചു.ഒരുമിച്ച് താമസിക്കുകയും, ഇരുവരും അവിവാഹിതരായി തുടരുകയും, ഇരുവരും മണി ക്കൂറിന്റെ വ്യത്യാസത്തിൽനെഞ്ചുവേദന മൂലം മരണപ്പെടുകയും ചെയ്ത സഹോദരബന്ധത്തിന്റെ ദൃഢത നാട്ടുകാരെ നൊമ്പരപ്പെടുത്തുന്നു. ഉബ്രംഗള മഹാദേവ പാർവതി ക്ഷേത്രത്തിനടുത്തെ കർഷകൻ രാമകൃഷ്ണ ഭട്ട് (70), ഇളയ സഹോദരൻകേശവഭട്ട്(66) എന്നിവരാണ് രണ്ടു …

തളങ്കര കടവത്തെ സുഹ്റ ഹജ്ജുമ്മ അന്തരിച്ചു

കാസര്‍കോട്: മദീന അബ്ദുല്‍ ഖാദര്‍ ഹാജിയുടെ ഭാര്യ തളങ്കര കടവത്തെ സുഹ്റ ഹജ്ജുമ്മ(83) അന്തരിച്ചു. മക്കള്‍: അഷ്റഫ് മദീന, സിദ്ദീഖ് മദീന, സുബൈദ, സറീന, കമറുന്നിസ്സ, ഫസീല. മരുമക്കള്‍: സത്താര്‍, ഖാലിദ് ബെണ്ടിച്ചാല്‍, മുഹമ്മദ് കുഞ്ഞി കോളിക്കര, അന്‍വര്‍ എരിയാല്‍, സി.ടി. അഫീദ, ഷഹാനാസ്. സഹോദരങ്ങള്‍: ഹമീദ്, ടി.എ ഷാഹുല്‍ ഹമീദ്, റാബിയ, സൈബുന്നിസ, അസ്മ.

ബാര, മുക്കുന്നോത്ത് കാവ് ഭഗവതി ക്ഷേത്ര അഷ്ടബന്ധ ബ്രഹ്‌മകലോത്സവം ഏപ്രിലില്‍; ലോഗോ ക്ഷണിച്ചു

കാസര്‍കോട്: ഉദുമ, ബാര, മുക്കുന്നോത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ അഷ്ടബന്ധ ബ്രഹ്‌മകലശ മഹോത്സവവും ആറാട്ട് മഹോത്സവവും 2027 ഏപ്രില്‍ 17 മുതല്‍ 19 വരെ വിവിധ പരിപാടികളോട് നടക്കും. ആഘോഷത്തിനുള്ള ലോഗോ ക്ഷണിച്ചു. സൃഷ്ടികള്‍ 17ന് മുമ്പ് 9447362025 എന്ന നമ്പറില്‍ അയക്കണമെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

വാമഞ്ചൂർ ദേശീയ പാതയിൽ പരിശോധനയ്ക്കായി നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിക്കു പിന്നില്‍ ബൈക്കിടിച്ച് അപകടം; പരിക്കേറ്റ യുവാവ് മരിച്ചു, സുഹൃത്തിനെ കോഴിക്കോട്ടെ ആശുപത്രിയിലേയ്ക്ക് മാറ്റി

കാസര്‍കോട്: കാസര്‍കോട്- തലപ്പാടി ദേശീയപാതയിലെ മഞ്ചേശ്വരം വാമഞ്ചൂര്‍ എക്‌സ്സൈസ് ചെക്ക് പോസ്റ്റിനു മുന്നിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാക്കളില്‍ ഒരാള്‍ മരിച്ചു. പൈവളിഗെ, ചിപ്പാര്‍, കടങ്കൊടിയിലെ ബാലകൃഷ്ണന്റെ മകന്‍ കിരണ്‍ കുമാർ (34) ആണ് മരിച്ചത്. ഇന്ന് (തിങ്കള്‍) ഉച്ചയ്ക്ക് മംഗ്‌ളൂരു വെന്‍ലോക് ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. ഇയാള്‍ക്കൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന കൊടങ്കയിലെ ഹരീഷിനും ഗുരുതരമായി പരിക്കേറ്റിരുന്നു. വെന്‍ലോക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാളെ ഇന്ന്‌ വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ ആശുപത്രിയിലേയ്ക്ക് മാറ്റി. ഇന്നലെ വൈകുന്നേരമായിരുന്നു കിരണിനും ഹരീഷിനും …

മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം ഭാരവാഹികൾ

മേൽപറമ്പ്: യൂത്ത് ലീഗ് ഉദുമ മണ്ഡലം കമ്മിറ്റി ഭാരവാഹികളായി ബി കെ മുഹമ്മദ് ഷാ (പ്രസി),ഷംസീർ ബിഎം( ജന. സെക്ര),മൊയ്തു ദേലമ്പാടി(ട്രഷ )സുൽവാൻ ചെമനാട് ,സിറാജ് മഠത്തിൽ,റംഷീദ് ബോവിക്കാനം,ഖാലിദ് ചേറ്റുക്കുണ്ട്, ഉനൈസ് പൊവ്വൽ (വൈ. പ്രസി.),തൻസീർ , ജൗഹർ ഉദുമ , ഹൈദരലി പി എം , അൻവർ പള്ളിക്കുന്ന്, ജാഫർ കോളിയടുക്കം (ജോ. സെക്ര)എന്നിവരെ തിരഞ്ഞെടുത്തു. ഹാരിസ് തായൽ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.ലീഗ് മണ്ഡലം പ്രസിഡൻ്റ് കല്ലട്ര അബ്ദുൽ ഖാദർ, ജില്ലാ സെക്രട്ടറി എബി ഷാഫി,സംസ്ഥാന പ്രവർത്തക …