കാസര്‍കോട്: എഐവൈഎഫ് കാസര്‍കോട് ജില്ലാ സമ്മേളനം ജനുവരിയില്‍ 11,12,13-നു കാസര്‍കോട്ട് നടക്കും.
സമ്മേളനം വിജയിപ്പിക്കുന്നതിനു സംഘാടക സമിതി രുപീകരിച്ചു. സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു ഉദ്ഘാടനം ചെയ്തു. എഐവൈ എഫ് ജില്ലാ പ്രസിഡന്റ് എം സി അജിത്ത് അധ്യക്ഷത വഹിച്ചു. സിപി ഐ സംസ്ഥാന കൗണ്‍സിലംഗങ്ങളായ ടി കൃഷ്ണന്‍, വി രാജന്‍, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ. വി സുരേഷ് ബാബു, പി വിജയകുമാര്‍, മുകേഷ് ബാലകൃഷ്ണന്‍, മണ്ഡലം സെക്രട്ടറി ബിജു ഉണ്ണിത്താന്‍ , എ ഐ എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ സോയ, എഐവൈഎഫ് ജില്ലാ സെക്രട്ടറി എം ശ്രീജിത്ത് പ്രസംഗിച്ചു.സ്വാഗത സംഘം ഭാരവാഹികളായി ഇ ചന്ദ്രശേഖരന്‍, ടി കൃഷ്ണന്‍, വി രാജന്‍, വി സുരേഷ് ബാബു, മുകേഷ് ബാലകൃഷ്ണന്‍(രക്ഷാധി) ബിജു ഉണ്ണിത്താന്‍(ചെയ), തുളസീധരന്‍ ബളാനം, കിഷോര്‍ കെ ടി(വൈ.ചെയ), സുനില്‍കുമാര്‍(കണ്‍), ധനീഷ് ബിരിക്കുളം, കെ കെ സോയ(ജോ. കണ്‍)എന്നിവരെ തിരഞ്ഞെടുത്തു.







