കാസർകോട്: വ്യാജ ത്വരീഖത്തുകളെയും അവരുടെ പ്രവർത്തനരീതികളെയും കുറിച്ച് എല്ലാവരും തിരിച്ചറിയണമെന്നു എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ആത്മീയതയുടെ പേരിൽ നടക്കുന്ന തെറ്റായ പ്രചാരണങ്ങളും വഴിതെറ്റിക്കുന്ന പ്രവർത്തനങ്ങളും തിരിച്ചറിയാനും ആധികാരിക പണ്ഡിതന്മാരുടെ മാർഗനിർദേശങ്ങൾക്കനുസരിച്ച് മുന്നോട്ടുപോകാനും വിശ്വാസികൾ ജാഗ്രത പുലർത്തണം. ഇതിന്റെ ഭാഗമായി ത്വരീഖത്തിനെക്കുറിച്ചു വിശദീകരണ സമ്മേളനം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് ഇർഷാദ് ഹുദവി ബെദിര അധ്യക്ഷത വഹിച്ചു ബഷീർ ദാരിമി തളങ്കര ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കബീർ ഫൈസി പെരിങ്കടി പ്രസംഗിച്ചു.
അടുത്തിടെ മരണപ്പെട്ട സഫ്വാൻ ഹുദവി ചാല, സമസ്ത കാസർകോട് ജില്ലാ പ്രസിഡന്റ് എം.എസ്. തങ്ങൾ മദനിയുടെ ഭാര്യ റുഖിയ ബീവി, മുൻ എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി ഷാഫി മാപ്പിളകുണ്ടിന്റെ ജ്യേഷ്ഠൻ കുഞ്ചാർ അബ്ദുല്ല ഹാജി എന്നിവർക്കുവേണ്ടി പ്രാർഥന നടത്തി.
നവംബർ 3, 4 തീയതികളിൽ സമസ്തയുടെ നേതാക്കളെ സന്ദർശിക്കാനും മരണപ്പെട്ട ഉലമാക്കളുടെയും ഉമറാക്കളുടെയും ഖബറുകൾ സിയാറത്ത് ചെയ്യാനും തീരുമാനിച്ചു. തെക്കൻ മേഖല സിയാറത്ത് യാത്രയുടെ ചുമതല സകരിയ്യ ദാരിമിയെയും വടക്കൻ മേഖല യാത്രയുടെ ചുമതല ശകീൽ അസ്ഹരിയെയും ഏൽപ്പിച്ചു.
നവംബർ 14ന് നടക്കുന്ന ഉദുമ മേഖല ഉപസമിതി രൂപീകരണ യോഗം പ്രവർത്തനങ്ങൾക്ക് അഷ്റഫ് റഹ്മാനി ചൗക്കി, ഷാഹുൽ ഹമീദ് ദാരിമി എന്നിവരെ ചുമതലപ്പെടുത്തി.
യോഗത്തിൽ ട്രഷറർ സഈദ് അസ്അദി പുഞ്ചാവി, വർക്കിങ് സെക്രട്ടറി ഇല്യാസ് ഹുദവി ഉറുമി, വൈസ് പ്രസിഡന്റുമാരായ ഹംദുല്ല തങ്ങൾ മൊഗ്രാൽ, അഷ്റഫ് റഹ്മാനി ചൗക്കി, ഹാഫിള് റാഷിദ് ഫൈസി ആമത്തല, ജോയിന്റ് സെക്രട്ടറിമാരായ ഹാഷിം യു.കെ. ഓരിമുക്ക്, റൗഫ് ഫൈസി ഗാന്ധിനഗർ, ഓർഗനൈസിങ് സെക്രട്ടറിമാരായ ഷാഹുൽ ഹമീദ് ദാരിമി കോട്ടിക്കുളം, ലത്തീഫ് കൊല്ലംബാടി എന്നിവർ സംബന്ധിച്ചു.
സെക്രട്ടേറിയറ്റ് അംഗങ്ങളായ യൂനുസ് ഫൈസി കാക്കടവ്, സഈദ് ദാരിമി പടന്ന, സകരിയ്യ ദാരിമി കാക്കടവ്, സയ്യിദ് യാസിർ ഹുസൈൻ തങ്ങൾ ജമലുല്ലൈലി പടന്നക്കാട്, ശകീൽ അസ്ഹരി കൊക്കച്ചാൽ, ജാസിം കടമ്പാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
പടം: എസ് കെ എസ് എസ് എഫ് കാസർകോട് ജില്ല പ്രഥമ സെക്രട്ടറിയേറ്റ് യോഗം സമസ്ത ജില്ല മുശാവറ അംഗം ബഷീർ ദാരിമി തളങ്കര ഉദ്ഘാടനം ചെയ്യുന്നു







