സ്‌കൂള്‍ കലോത്സവ നഗരികളില്‍ ലഹരി നുണഞ്ഞെത്തുന്നവര്‍ ജാഗ്രത; ‘ പെണ്‍പുലികളെ’ ഇറക്കാന്‍ പൊലീസിന്റെ പടയൊരുക്കം

കാസര്‍കോട്: സ്‌കൂള്‍ കലോത്സവ നഗരികളിലേയ്ക്ക് ലഹരി നുണഞ്ഞെത്തുന്നവരെയും വില്‍പ്പനയ്‌ക്കെത്തുന്നവരേയും പൂട്ടാനുള്ള പദ്ധതിയുമായി പൊലീസ്. വിവിധ സബ് ജില്ലാ കലോത്സവങ്ങള്‍ക്ക് ആഥിത്യ മരുളുന്ന സ്ഥലങ്ങളില്‍ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നേരിട്ടെത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ലഹരി വില്‍പ്പനയ്ക്കും ഉപയോഗത്തിനും എതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസ് തീരുമാനിച്ചത്. ലഹരിക്കാരെ തടയാന്‍ കലോത്സവ നഗരികളില്‍ വേഷം മാറി വനിതാ പൊലീസുകാരെ കൂടുതലായി നിയോഗിക്കാനാണ് തീരുമാനം. ലഹരി വില്‍പ്പനക്കാരെ കണ്ടെത്തുന്നതിനായി കലോത്സവ നഗരിയില്‍ മാത്രമല്ല, പരിസര പ്രദേശങ്ങളിലും രഹസ്യ പൊലീസിന്റെ കര്‍ശന നിരീക്ഷണം ഉണ്ടാകും. ലഹരി വില്‍പ്പനക്കാരെന്നു സംശയിക്കുന്നവരുടെ നീക്കങ്ങള്‍ രഹസ്യമായി ചിത്രീകരിക്കാൻ ആലോചന ഉണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ലഹരിക്കാരെ പൂട്ടുന്നതിനും രഹസ്യ വിവരങ്ങള്‍ കൈമാറുന്നതിനും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ സേവനവും ഉറപ്പാക്കും.സബ്ജില്ലാ കലോത്സവ നഗരികളില്‍ പൊലീസിന്റെ പദ്ധതി ലക്ഷ്യം കാണുകയാണെങ്കില്‍ ജില്ലാ കലോത്സവങ്ങളിലും പദ്ധതി നടപ്പിലാക്കാനാണ് പൊലീസിന്റെ ആലോചന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page