ഇടുക്കി: ഭാര്യയെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ചു ഗുരുതരമായി പരിക്കേല്‍പ്പിച്ച ശേഷം യുവാവ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. ഇന്നു (വെള്ളി) രാവിലെ എട്ടേമുക്കാല് മണിയോടെ ഇടുക്കി, കുഴിതൊളുവിലാണ് ദാരുണമായ സംഭവം നടന്നത്. താല്‍ക്കാലിക പോസ്റ്റുമാസ്റ്ററായി ജോലി ചെയ്തുവരികയായിരുന്ന ശ്രീജയുടെ തലയ്ക്ക് ഇരുമ്പു വടികൊണ്ട് അടിച്ച് മാരകമായി പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് സന്തോഷാണ് ജീവനൊടുക്കിയത്. ഇരുവരും ദാമ്പത്യ പ്രശ്നത്തിലായിരുന്നുവത്രെ. ഇന്നു രാവിലെ ശ്രീജ ഓഫീസിലെത്തിയതിനു പിന്നാലെ എത്തിയ സന്തോഷ് ഇരുമ്പുവടികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീജയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.








