എന്‍വിഎസ്-03 ഭ്രമണപഥത്തില്‍

ശ്രീഹരിക്കോട്ട: ഇന്ത്യ വിക്ഷേപിച്ച എന്‍വിഎസ്-03 വിജയകരമായി ഭ്രമണപഥത്തിലെത്തി. ഗതി നിര്‍ണയത്തിനായി (നാവിഗേഷന്‍) വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഇന്ത്യയുടെ നാവിഗേഷന്‍ സാറ്റലൈറ്റ് പരമ്പരയിലുള്ള (എന്‍വിഎസ്) ഉപഗ്രഹം ശനിയാഴ്ച രാത്രി 11.51 ന് ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് കുതിച്ചുയര്‍ന്നത്. ജിഎസ്എല്‍വിഎഫ് 18ല്‍ ആയിരുന്നു വിക്ഷേപണം. 12.09ന് 18 മിനുറ്റ് 50 സെക്കന്റില്‍ ഉപഗ്രഹത്തെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. വി നാരായണന്‍ വിജയം പ്രഖ്യാപിച്ചു.
ജിഎസ്എല്‍വിയുടെ 20-ാം വിക്ഷേപണമാണ് ശ്രീഹരിക്കോട്ടയില്‍ നടന്നത്. 2250 കിലോ ഭാരമുള്ള ഉപഗ്രഹമാണ് ഭ്രമണപഥത്തില്‍ എത്തിച്ചത്. ഗതാഗതം മുതല്‍ അടിയന്തര സാഹചര്യങ്ങളില്‍ സഹായം എത്തിക്കുന്നതിന് ഉപഗ്രഹം പ്രയോജനപ്പെടുമെന്നു അധികൃതർ വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page