കാസര്‍കോട്: ഉളിയത്തടുക്കയില്‍ യുവാവിനെ കാറിടിച്ചു വീഴ്ത്തി വെട്ടിക്കൊല്ലാന്‍ ശ്രമിച്ചുവെന്ന കേസില്‍ ഉളിയത്തടുക്ക സ്വദേശിയായ മുഹമ്മദ് അഫ് നാസിനെയാണ് വിദ്യാനഗര്‍ പൊലീസ് അറസ്റ്റു ചെയതത്.
ഉളിയത്തടുക്ക, ഷിരിബാഗിലുവിലെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനായ കെ സത്താറി(37)ന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.
തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഉളിയത്തടുക്ക മത്സ്യ മാര്‍ക്കറ്റിനു സമീപത്തു നില്‍ക്കുകയായിരുന്നു സത്താര്‍. ഇതിനിടയില്‍ എത്തിയ മുഹമ്മദ് അഫ്നാസും മെഹ്റൂഫ് എന്നയാളും പരാതിക്കാരനെ കാറിടിച്ച് വീഴ്ത്തിയ ശേഷം മാരകായുധം കൊണ്ട് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് വിദ്യാനഗര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. കേസിലെ പരാതിക്കാരനായ സത്താറും മെഹ്റൂഫിന്റെ സഹോദരനുമായുള്ള വാക്കു തര്‍ക്കമാണ് അക്രമത്തിനു ഇടയാക്കിയതെന്നു പൊലീസ് പറഞ്ഞു.







