ബദിയഡുക്ക: ബദിയഡുക്കയിലെ വ്യാപാരികളുടെയും പൊതു പ്രവർത്തക ന്റെയും സത്യസന്ധതയെ നാട്ടുകാർ അഭിനന്ദനങ്ങൾ കൊണ്ട് പൊതിയുന്നു. ബദിയഡുക്ക ബസ് സ്റ്റാൻഡിനടുത്ത് ഒരു വ്യാപാരസ്ഥാപനത്തിൽ നിന്ന് 10 ദിവസം മുമ്പ് വ്യാപാരിയായ സിദ്ദിഖ്, ടീസ്റ്റാൾ ഉടമ അഷ്റഫ് നെക്രാജെ എന്നിവർക്ക് വൻ തുകയടങ്ങിയ ലേഡീസ് പേഴ്സ് കളഞ്ഞു കിട്ടിയിരുന്നു. ഇവർ അക്കാര്യം പൊതു പ്രവർത്തകനായ ഹാരിസ് ബി ഡി കെയെ അറിയിച്ചു. ഹാരിസ് അതു സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിചരി പ്രചരിപ്പിച്ചു. യഥാർത്ഥ ഉടമയെ കണ്ടെത്തുകയും പണമടങ്ങായ പഴ്സ് യഥാർത്ഥ ഉടമയെ തിരിച്ചേൽപ്പി കുറയും ചെയ്തു. വിവരം അറിഞ്ഞ നാട്ടുകാർ സത്യസന്ധതക്കും ജീവകാരുണ്യത്തിനും മാതൃകയായ സിദ്ദിഖിനെയും , ഹാരിസിനെയും അഷ്റഫിനെയും അഭിനന്ദനങ്ങൾ കൊണ്ട് വീർപ്പുമുട്ടിക്കുന്നു.







