കാസർകോട്: ബേത്തൂർപ്പാറ,താരംതട്ട ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് വാർഷിക ജനറൽബോഡിയോഗവും ബോധവൽക്കരണ ക്ലാസും നടത്തി.
താരംതട്ട ജി എൽ പി സ്കൂൾ ഹാളിൽ നടന്ന പരിപാടിയിൽ ബേഡകം പൊലീസ് ഇൻസ്പെക്ടർ കെ.പി.വിനോദ് കുമാർ ക്ലാസെടുത്തു. വിവിധ മേഖലകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും മികച്ച നെൽ കർഷകനായി തിരഞ്ഞെടുക്കപ്പെട്ട ദാമോദരൻ മുതിർങ്ങാന ത്തെയും അനുമോദിച്ചു. പ്രസിഡണ്ട് ഉമേശൻ അധ്യക്ഷത വഹിച്ചു സെക്രട്ടറി ജിനേഷ് സ്വാഗതവും ട്രഷറർ വൈശാഖ് നന്ദിയും പറഞ്ഞു. കൃഷ്ണൻ താരംതട്ട (സെക്രട്ടറി), ജിനേഷ് (പ്രസിഡണ്ട് ) വൈശാഖ് സദൻ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു . വനിത കമ്മിറ്റി ഭാരവാഹികൾ: രമണി ടീച്ചർ കരിങ്കോൽ (സെക്രട്ടറി), സരിത എടപ്പണി (പ്രസിഡണ്ട്).








