കാസര്‍കോട്: രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാണത്തൂര്‍ ടൗണില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാള്‍, ഡാര്‍ജലിംഗ് സിരിഗുഡി വില്ലേജിലെ ഇന്ദ്രകുമാര്‍ (32) ആണ് മരിച്ചത്. ഇന്നലെ (ഞായര്‍)വൈകുന്നേരം അഞ്ചുമണിക്കും രാത്രി 11.30 മിക്കും ഇടയിലായിരിക്കും മരണം സംഭവിച്ചതെന്നു സംശയിക്കുന്നു. ഒരു പച്ചക്കറി കടക്കു സമീപത്തു വീണു കിടക്കുന്ന നിലയിൽ കാണപ്പെട്ട ഇന്ദ്രകുമാറിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. രാജപുരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.







