മംഗ്‌ളൂരു, സുരത്ക്കല്ലില്‍ പൊലീസ് റെയ്ഡ്; 8 ബംഗ്ലാദേശ് സ്വദേശികള്‍ അറസ്റ്റില്‍

മംഗ്‌ളൂരു: സുരത്ത്ക്കല്ലില്‍ അനധികൃതമായി താമസിക്കുകയായിരുന്ന എട്ടുപേര്‍ അറസ്റ്റില്‍. ബംഗ്ലാദേശ് സ്വദേശികളായ രാജാഷാഹി, ഗോദാഹരി സ്വദേശികളായ മുഹമ്മദ് അക്താര്‍ അലി (36), മുഹമ്മദ് റഖ്ബുര്‍ ഹസ്സന്‍ (44), മുഹമ്മദ് അജ്‌റുല്‍ ഇസ്ലാം (38), മുഹമ്മദ് ജാഹിദ് ഹുസൈന്‍ (18), മുഹമ്മദ് ബിലാല്‍ ശുഹൈബ് (21), മുഹമ്മദ് അസ്ബിന്‍ ഹുസൈന്‍ ഷന്റോ (37), മുഹമ്മദ് സാമുവല്‍ ഹുസൈന്‍ (23) എന്നിവരെയാണ് പിടികൂടിയത്. സുരത്കല്ലിലും പരിസരങ്ങളിലും മതിയായ രേഖകളൊന്നും ഇല്ലാതെ ബംഗ്ലാദേശ് പൗരന്മാര്‍ അടക്കമുള്ളവര്‍ അനധികൃതമായി താമസിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സുരത്ക്കല്ല് പൊലീസ് റെയ്ഡ് നടത്തിയത്. പിടിയിലായവരെല്ലാം നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്തുവരുന്നവരായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാലിക്കടവ് എംഡിഎംഎ കടത്ത് കേസില്‍ മുഖ്യപ്രതിയായ അമ്പലത്തറ സ്വദേശി പിടിയില്‍; നാലു പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു, പ്രതികള്‍ക്കായി ഹാജരായത് കോണ്‍ഗ്രസ് നേതാവായ അഭിഭാഷകന്‍
Scroll to top

You cannot copy content of this page