വീട്ടുകാർ പള്ളിയിൽ സ്വലാത്തിന് പോയ സമയത്ത് വൻ കവർച്ച; അലമാരയിൽ സൂക്ഷിച്ചിരുന്ന 10 പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു, സംഭവം പൈവളിഗെ, കയ്യാറിൽ

കാസർകോട്:പൈവളിഗെ പഞ്ചായത്തിലെ കയ്യാറിൽ വീട്ടിൽ വൻ കവർച്ച. അലമാരയിൽ സൂക്ഷിച്ചിരുന്ന 10 പവൻ സ്വർണ്ണാഭരണങ്ങൾ നഷ്ടപെട്ടു. പാലക്കാട്ടെ ഹോട്ടൽ വ്യാപാരിയായ യൂസഫിന്റെ വീട്ടിൽ ഇന്ന് (ഞായർ ) രാത്രി 7.30 മണിക്കും എട്ടര മണിക്കും ഇടയിലാണ് കവർച്ച നടന്നത്. യൂസഫിന്റെ ഭാര്യ മൈമൂനയും മൂന്നു മക്കളാണ് വീട്ടിൽ താമസം. ഇവർ രാത്രി ഏഴരമണിയോടെ കയ്യാർ പള്ളിയിൽ സ്വലാത്തിന് പോയതായിരുന്നു. എട്ടര മണിയോടെ തിരിച്ചെത്തിയപ്പോഴാണ് കിടപ്പുമുറിയിലെ അലമാരകൾ തുറന്നു കിടക്കുന്നത് കണ്ടത്. പരിശോധിച്ചപ്പോൾ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം നഷ്ടപ്പെട്ടതായി വ്യക്തമായി. ടെറസിൽ കയറിയ മോഷ്ടാക്കൾ ഏണി റൂമിന്റെ വാതിൽ തകർത്താണ് അകത്തു കടന്നത്. മുറിയിൽ സൂക്ഷിച്ചിരുന്ന താക്കോൽ ഉപയോഗിച്ചാണ് അലമാര തുറന്നത്. വിവരമറിഞ്ഞ് കുമ്പള പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page