കാലിഫോർണിയയിൽ സുഹൃത്തിനെ എസ്‌യുവി കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ മലയാളി യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തി, 10-ന് കോടതിയിൽ ഹാജരാകും
പി പി ചെറിയാൻ കാലിഫോർണിയ: സുഹൃത്തിനെ എസ്‌യുവി കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ മലയാളി യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തി. കലിഫോർണിയയിലെ മിൽപിറ്റസിൽ ആഗസ്റ്റ് 28-നാണ് സംഭവം. മിൽക്രീക്ക് അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ വെച്ച് സുഹൃത്തായ അഞ്ജന ഹരിയെ (35) കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ അനിൽ ബേബി (32) എന്ന യുവതിയാണ് അറസ്റ്റിലായത്. അപ്പാർട്ട്മെന്റിലെ മറ്റൊരു റൂംമേറ്റായ അന്ന മാത്യുവിനെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷമാണ് അനിൽ ബേബി അഞ്ജനയെ താഴേക്ക് വിളിച്ചുവരുത്തി കാറിടിച്ചതെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിൽ നിന്നുള്ളവരാണ് മൂവരും. സംഭവത്തിൽ കൊല്ലപ്പെട്ട അഞ്ജനയുടെ …