കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വാമഞ്ചൂരിലെ പുള്ളിമുറി കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. 6000രൂപയുമായി മൂന്നു പേര്‍ അറസ്റ്റില്‍. ഉപ്പള, കോടിബയലിലെ റൈസാന്‍ മന്‍സിലില്‍ എംഎസ് അബ്ദുല്‍ (62), അംഗഡിപ്പദവ്, ശാന്തിനഗറിലെ എസ് പ്രശാന്ത് (44), കടമ്പാര്‍ ജുമാമസ്ജിദിനു സമീപത്തെ മൊയ്തീന്‍ അബ്ബ (52) എന്നിവരെയാണ് മഞ്ചേശ്വരം എസ്‌ഐ കെആര്‍ ഉമേശനും സംഘവും അറസ്റ്റു ചെയ്തത്. വാമഞ്ചൂരിലെ ഒരു ഒഴിഞ്ഞ പറമ്പില്‍ ചൂതാട്ടം നടത്തുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച രാത്രി 11.30 മണിയോടെയാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്.







