കാസര്‍കോട്: ബാലഗോകുലം വടക്കന്‍ കേരളം 51-ാം സംസ്ഥാന സമ്മേളനം എടനീര്‍ മഠാധിപതി സച്ചിതാനന്ദ ഭാരതി ഉദ്ഘാടനം ചെയ്തു. ഇന്നലെ ആരംഭിച്ച സമ്മേളനം നാളെ സമാപിക്കും.
എം സത്യന്‍ ആധ്യക്ഷം വഹിച്ചു. ആര്‍ എസ് എസ് കാര്യവാഹക് എം രാധാകൃഷ്ണന്‍, സ്മിതാ വത്സലന്‍, എം ടി വിദ്യാധരന്‍ പ്രസംഗിച്ചു. വൃത്തനിവേദനം, ബാലസഭ, ശ്രേണിസമിതികള്‍, ശ്രീകൃഷ്ണ ജയന്തി ചര്‍ച്ച, പ്രതിഭാ സംഗമം എന്നിവയുമുണ്ടാവും. പ്രതിഭാസംഗമം ചിന്മയാമിഷന്‍ സംസ്ഥാന പ്രസിഡന്റ് സ്വാമി വിവിക്താനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. ബൗദ്ധിക്, നിശാപ്രാര്‍ത്ഥന എന്നിവയുമുണ്ടാവും. സമാപന സമ്മേളനം നാളെ രാവിലെ കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി ശ്രീപദ് യശോ നായിക് ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു പ്രതിനിധി സമ്മേളനത്തോടെ സമാപിക്കും.







