കറാവളി മറാട്ടി സമ്മേളനം 9, 10 തീയതികളില്‍ മൂഡ്ബിദ്രിയില്‍ ; കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും

മംഗളൂരു: കാസര്‍കോട് ജില്ലയിലെ മറാട്ടി സമുദായവും കര്‍ണ്ണാടക മറാട്ടി സമുദായവും സംയുക്തമായുള്ളകര്‍ണാടക- കേരള ഗദിഗേ കറാവളി സമ്മേളനം നവംബര്‍ 9, 10 തീയതികളില്‍ മൂഡ്ബിദ്രി ആല്‍വാസ് കോളേജ് ഡിസീരി ഹാളില്‍ നടക്കും. 10 ന് കറാവളി മറാട്ടി സമ്മേളനം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ യു.ടി ഖാദര്‍, കര്‍ണാടക മന്ത്രിമാരും എംഎല്‍എ മാരും പരിപാടിയില്‍ സംബന്ധിക്കും. കാസര്‍കോട് ജില്ലയില്‍ നിന്ന് കേരള മറാട്ടി സംരക്ഷണ സമിതി അധ്യക്ഷന്‍ ടി സുബ്ര നായിക്കിന്റെ നതൃത്വത്തില്‍ ആയിരങ്ങള്‍ …

കാസര്‍കോട്ടെ ട്രെയിന്‍ അട്ടിമറി ശ്രമം: പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു, ഡോഗ്-ബോംബ്-ഫിംഗര്‍പ്രിന്റ് സ്‌ക്വാഡുകള്‍ ട്രാക്കില്‍ പരിശോധന നടത്തി

കാസര്‍കോട്: കാസര്‍കോട്, പള്ളം അടിപ്പാതയ്ക്കു മുകളിലുള്ള റെയില്‍വെ ട്രാക്കില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ബോംബ്-ഡോഗ്-ഫിംഗര്‍പ്രിന്റ് സ്‌ക്വാഡുകള്‍ പള്ളം റെയില്‍വെ ട്രാക്കില്‍ പരിശോധന നടത്തി. ടൗണ്‍ എസ്.ഐ പി. അഖിലേഷ്, എ.എസ്.ഐ മാരായ എന്‍. അരവിന്ദന്‍, ടി. രാമചന്ദ്രന്‍, ബോംബ് സ്‌ക്വാഡിലെ കെ.പി അനൂബ്, ഡോഗ് സ്‌ക്വാഡിലെ ടിനോ തോമസ്, അനീഷ് കുമാര്‍, ആര്‍.പി.എഫ് അംഗങ്ങള്‍ എന്നിവര്‍ പരിശോധനയില്‍ സംബന്ധിച്ചു. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പ്ലാസ്റ്റിക് കുപ്പിയും …

മീനാക്ഷി കപൂറും ലിന്റയും തിരക്കഥയൊരുക്കി പറ്റിച്ചു; ഉളുവാര്‍ സ്വദേശിയുടെ 3,25,637 രൂപ നഷ്ടപ്പെട്ടു, പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടവര്‍ ഒരുക്കിയ തിരക്കഥ വിശ്വസിച്ച് പണം നിക്ഷേപിച്ച കുമ്പള, ഉളുവാര്‍ സ്വദേശിയുടെ ലക്ഷങ്ങള്‍ നഷ്ടപ്പെട്ടു. ഉജാര്‍, ഉളുവാര്‍, ഉളുവാര്‍ ഹൗസിലെ എം. മുഹമ്മദ് കുഞ്ഞിയുടെ പരാതിയിന്മേല്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട മീനാക്ഷി കപൂര്‍, ലിന്റ എന്നിവര്‍ അമിത ലാഭം വാഗ്ദാനം ചെയ്താണ് പരാതിക്കാരനെ സമീപിച്ചത്. 3,25,637 രൂപ പ്രതികള്‍ പറഞ്ഞ അക്കൗണ്ടുകളിലേക്ക് അയച്ചുകൊടുത്തുവെന്നു പരാതിയില്‍ പറഞ്ഞു. പിന്നീടാണ് വഞ്ചിക്കപ്പെട്ടുവെന്നു വ്യക്തമായതെന്നു കൂട്ടിച്ചേര്‍ത്തു.

ഇ. അനൂബ് കുമാര്‍ മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടറായി ചുമതലയേറ്റു; ടോന്‍സണ്‍ ജോസഫിനെ ആലപ്പുഴയിലേക്ക് മാറ്റി

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടറായി ഇ. അനൂബ് കുമാര്‍ ചുമതലയേറ്റു. കാസര്‍കോട് സൈബര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നാണ് മഞ്ചേശ്വരത്തേക്ക് മാറ്റി നിയമിച്ചത്. മുളിയാര്‍ പാണൂര്‍ സ്വദേശിയാണ് അനൂബ് കുമാര്‍.അനൂബിന് പകരം സ്ഥാനക്കയറ്റം കിട്ടിയ രൂപേഷിനെ സൈബര്‍ സ്റ്റേഷനില്‍ നിയമിച്ചു.മഞ്ചേശ്വരത്തു നിന്നു ടോന്‍സണ്‍ ജോസഫിനെ ആലപ്പുഴയിലേക്കും മാറ്റി.

മട്ടന്നൂര്‍ സ്വദേശിനിയെ കാഞ്ഞങ്ങാട്ടെ ലോഡ്ജിലെത്തിച്ച് ഒന്‍പതുതവണ ബലാത്സംഗം ചെയ്തു; മുഖ്യപ്രതി അറസ്റ്റില്‍, സഹായി ഗള്‍ഫിലേക്ക് കടന്നു

കാസര്‍കോട്: കണ്ണൂര്‍, മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 22കാരിയെ കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ എത്തിച്ച് ബലാത്സംഗം ചെയ്ത കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍. മാണിക്കോത്തെ മുഹമ്മദ് സെനാ(23)നെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. സാമൂഹ്യമാധ്യമത്തിലൂടെയാണ് യുവതിയും മുഹമ്മദ് സെനാനും പരിചയത്തിലായത്. പിന്നീട് പ്രണയത്തിലായി. അതിനു ശേഷം പല തവണ കാഞ്ഞങ്ങാട്ടേക്ക് വിളിപ്പിച്ച് ലോഡ്ജില്‍ മുറിയെടുത്ത് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. പിന്നീട് വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്മാറിയതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. …

മുട്ടത്തൊടി സ്വദേശി കോഴിക്കോട്ട് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍; പൊലിഞ്ഞത് കുടുംബത്തിലെ ഏക ആണ്‍തരി

കാസര്‍കോട്: വിദ്യാനഗര്‍, മുട്ടത്തൊടി സ്വദേശിയെ കോഴിക്കോട്ട് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പയോട്ടയിലെ ഹമീദ്-അഫ്‌സ ദമ്പതികളുടെ മകന്‍ മുഹമ്മദ് സാബിത്ത് (21) ആണ് മരിച്ചത്. ഫറൂഖിലെ ഒരു ജ്യൂസ് കടയില്‍ ജോലി ചെയ്തു വരികയായിരുന്നു സാബിത്ത്. തിങ്കളാഴ്ച രാവിലെ കാണാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ പൊലീസിനെ വിവരം അറിയിച്ചിരുന്നു. ഇതനുസരിച്ച് അന്വേഷണം തുടരുന്നതിനിടയിലാണ് ഫറൂഖില്‍ ഒരു യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നുവെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് സുഹൃത്തുക്കള്‍ കോഴിക്കോട്ട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലെത്തിയപ്പോഴാണ് സാബിത്തിന്റെ …

പതിനാലുകാരിയെ കയറിപ്പിടിച്ചു; വ്യാപാരി പോക്‌സോ കേസില്‍ കുടുങ്ങി

കണ്ണൂര്‍: പതിനാലുകാരിയെ മാനഭംഗപ്പെടുത്തിയ വ്യാപാരിക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. തളിപ്പറമ്പ, കൂവേരി, എറങ്കോപ്പൊയിലിലെ വത്സനെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. സെപ്തംബര്‍ 22നാണ് കേസിനാസ്പദമായ സംഭവം. ലൈംഗിക ഉദ്ദേശത്തോടെ പെണ്‍കുട്ടിയെ മാറില്‍ കയറിപ്പിടിക്കുകയായിരുന്നുവെന്നു പറയുന്നു. വിവരം കുട്ടി വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ അധികൃതരെ അറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷമാണ് വത്സനെതിരെ പോക്‌സോ കേസെടുത്തത്.

ഏഴാംതരം വിദ്യാര്‍ത്ഥിനിക്ക് പീഡനം; സ്‌കൂള്‍ പ്യൂണ്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍

കണ്ണൂര്‍: ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ചുവെന്ന പരാതിയില്‍ സ്‌കൂള്‍ പ്യൂണിനെ പോക്‌സോ പ്രകാരം കേസെടുത്ത് അറസ്റ്റു ചെയ്തു. തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ഹൈസ്‌കൂളില്‍ പ്യൂണായ ഒരാളെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റു ചെയ്തത്. സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി പരിശീലനത്തിനു പോയപ്പോഴായിരുന്നു പീഡനം ഉണ്ടായതെന്നു പരാതിയില്‍ പറഞ്ഞു. കുട്ടി തന്നെയാണ് വിവരം സ്‌കൂള്‍ അധികൃതരെ അറിയിച്ചത്.

മൊഗ്രാല്‍ ദേശീയപാത സര്‍വ്വീസ് റോഡില്‍ വീണ്ടും അപകടം; സ്‌കൂട്ടര്‍ യാത്രക്കാരനു ദാരുണാന്ത്യം

കാസര്‍കോട്: മൊഗ്രാല്‍ ദേശീയപാതയില്‍ സര്‍വ്വീസ് റോഡില്‍ ഉണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. മൊഗ്രാല്‍പുത്തൂര്‍, കല്ലങ്കൈ, ബള്ളൂര്‍ ഐശ്വര്യ നിലയത്തിലെ ദിനേശ് ചന്ദ്ര (55)യാണ് മരിച്ചത്. തിങ്കളാഴ്ച 11 മണിയോടെയാണ് അപകടം. കാസര്‍കോട് ഭാഗത്ത് നിന്ന് കുമ്പള ഭാഗത്തേക്ക് പോവുകയായിരുന്നു സ്‌കൂട്ടര്‍. മൊഗ്രാലില്‍ എത്തിയപ്പോള്‍ സര്‍വ്വീസ് റോഡിലെ ഓവുചാലിന്റെ തിട്ടയില്‍ തട്ടി മറിഞ്ഞാണ് അപകടം. റോഡിലേക്ക് തെറിച്ചു വീണ ദിനേശ് ചന്ദ്രയുടെ ദേഹത്തിലൂടെ പിറകില്‍ നിന്നും എത്തിയ ലോറി കയറിയിറങ്ങുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.മൊഗ്രാല്‍ ദേശീയ പാതയിലെ സര്‍വ്വീസ് …

ലീനര്‍ റൂസ്വെല്‍റ്റ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ബി.കെ സിസ്റ്റര്‍ രഞ്ജന്

-പി.പി ചെറിയാന്‍ ഡാലസ്: യുണൈറ്റഡ് നേഷന്‍സ് അസോസിയേഷന്‍ ഓഫ് യു.എസ്.എ (യു.എന്‍.എ-യു.എസ്.എ) ഡാളസിന്റെ എലീനര്‍ റൂസ്വെല്‍റ്റ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ബി.കെ സിസ്റ്റര്‍ രഞ്ജന് സമ്മാനിച്ചു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ്.ഡി.ജി) മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സിസ്റ്റര്‍ രഞ്ജന്റെ മികച്ച സംഭാവനകളെ ആദരിച്ചാണ് അംഗീകാരം.സിസ്റ്റര്‍ രഞ്ജന്റെ സമര്‍പ്പണം പലര്‍ക്കും പ്രചോദനം നല്‍കിയിട്ടുണ്ട്. ഈ അംഗീകാരം ബ്രഹ്‌മാകുമാരികള്‍ ചെയ്യുന്ന ഫലപ്രദമായ പ്രവര്‍ത്തനങ്ങളുടെ തെളിവാണ്.

കൊല്ലം കലക്ടറേറ്റിലെ ബോംബ് സ്‌ഫോടനം; മൂന്നു പ്രതികള്‍ കുറ്റക്കാര്‍

കൊല്ലം: കൊല്ലം കലക്ടറേറ്റില്‍ ഉണ്ടായ ബോംബുസ്‌ഫോടന കേസില്‍ മൂന്നു പ്രതികള്‍ കുറ്റക്കാരാണെന്നു കണ്ടെത്തി. ബേസ് മൂവ്‌മെന്റിന്റെ പ്രവര്‍ത്തകരും തമിഴ്‌നാട് സ്വദേശികളുമായ അബ്ബാസ് അലി, ശംസൂണ്‍ കരിം രാജ, ദാവൂദ് സുലൈമാന്‍ എന്നിവരെയാണ് കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റക്കാരാണെന്നു കണ്ടെത്തിയത്. നാലാം പ്രതി ഷംസുദ്ദീനെ വെറുതെ വിട്ടു. അഞ്ചാം പ്രതി മുഹമ്മദ് അയൂബിനെ നേരത്തെ കേസില്‍ മാപ്പു സാക്ഷിയാക്കിയിരുന്നു.2016 ജൂണ്‍ 15ന് രാവിലെ 10.45 മണിയോടെയാണ് കലക്ടറേറ്റ് വളപ്പില്‍ പ്രവര്‍ത്തിക്കുന്ന മുന്‍സിഫ് കോടതിക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന …

ലോക സണ്‍ഡേ സ്‌കൂള്‍ ദിനം: ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ചില്‍ ആഘോഷിച്ചു

-പി പി ചെറിയാന്‍ മെസ്‌ക്വിറ്റ്(ഡാളസ്):ലോക സണ്‍ഡേ സ്‌കൂള്‍ ദിനം ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ ആഘോഷിച്ചു. ഞായറാഴ്ച രാവിലെ പത്തുമണിക്ക് ദേവാലയ പരിസരത്തു സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അണിനിരന്ന റാലിക്കു ലീന പണിക്കര്‍, തോമസ് ഈശോ, ജോതം സൈമണ്‍ നേതൃത്വം നല്‍കി.ദേവാലയത്തിനകത്തു ഒത്തുകൂടിയ വിദ്യാര്‍ത്ഥികള്‍ ക്വയര്‍ മാസ്റ്റര്‍ സുബിയുടെ നേതൃത്വത്തില്‍ ‘നന്മയിന്‍ ദീപം തെളിയുകയായി’ എന്ന ഉദ്ഘാടന ഗാനം ആലപിച്ചു.പ്രത്യേക ആരാധനക്കു വികാരി റവ.ഷൈജു സി ജോയി, ജാനറ്റ് ഫിലിപ്പ്, രോഹന്‍ ചേലഗിരി, മിസ്‌ലിയ തരിയന്‍ …

കാണാതായ യുവതിയുടെ അസ്ഥികൂടം ദൂരുഹസാഹചര്യത്തില്‍ കണ്ടെത്തി

വിട്‌ള: കാണാതായ യുവതിയുടെ അസ്ഥികൂടം ദുരൂഹസാഹചര്യത്തില്‍ ഭര്‍തൃവീടിനു സമീപത്തെ മരച്ചുവട്ടില്‍ കണ്ടെത്തി. പുത്തൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിട്‌ള, കന്യാനയിലെ നളിനി (32)യുടെ അസ്ഥികൂടമാണ് കണ്ടെത്തിയത്. പുത്തൂര്‍, ഉറുവയിലെ സഞ്ജീവയുടെ ഭാര്യയാണ്. ഭര്‍ത്താവിന്റെ വീട്ടിനു സമീപത്തെ മരത്തിനു കീഴിലാണ് അസ്ഥികൂടം കാണപ്പെട്ടത്. ഒന്നരവര്‍ഷം മുമ്പാണ് നളിനിയും സഞ്ജീവയും തമ്മിലുള്ള വിവാഹം നടന്നത്. അതിനുശേഷം പല തവണ നളിനി ഭര്‍ത്താവുമായി പിണങ്ങി കന്യാനയിലെ സ്വന്തം വീട്ടിലേക്ക് എത്തിയിരുന്നതായി പറയുന്നുണ്ട്. ഒക്ടോബര്‍ എട്ടിനാണ് കാണാതായത്. ഇതു സംബന്ധിച്ച് പുത്തൂര്‍ …

മുന്‍ ഡിവൈഎഫ്‌ഐ നേതാവ് സച്ചിതാറൈയെ വിടാതെ പിന്തുടര്‍ന്ന് പരാതിക്കാര്‍; ബദിയഡുക്കയില്‍ വീണ്ടും കേസ്, തട്ടിപ്പു കേസുകളുടെ എണ്ണം 19 ആയി

കാസര്‍കോട്: മുന്‍ ഡിവൈഎഫ്‌ഐ നേതാവ് ഷേണി, ബെല്‍ത്തക്കല്ലുവിലൈ സച്ചിതാറൈക്കെതിരെ വീണ്ടും പരാതി. തൊഴില്‍ വാഗ്ദാനം ചെയ്ത് 2.80 ലക്ഷം രൂപ തട്ടിയതിനു ബദിയഡുക്ക പൊലീസ് കേസെടുത്തു. എന്‍മകജെ, വാണിനഗറിലെ രാജേഷിന്റെ പരാതി പ്രകാരമാണ് കേസ്. സിപിസിആര്‍ഐയില്‍ ജോലി വാങ്ങി നല്‍കാമെന്നു പറഞ്ഞ് തന്നില്‍ നിന്നു 2.80 ലക്ഷം രൂപ വാങ്ങിയ ശേഷം വഞ്ചിച്ചുവെന്നാണ് രാജേഷിന്റെ പരാതി.ഇതിനകം 19 കേസുകളാണ് സച്ചിതാറൈയ്‌ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ സച്ചിത …

കനത്ത മഴയും ഇടിമിന്നലും; ആരിക്കാടിയിലും മീഞ്ചയിലും വീടുകള്‍ക്കു വന്‍ നാശം, പരിക്കേറ്റ വീട്ടമ്മ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍

കാസര്‍കോട്: ഞായറാഴ്ച രാത്രി ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ വന്‍നാശം. ഒരാള്‍ക്കു സാരമായി പരിക്കേറ്റു. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍.ആരിക്കാടി, കുന്നില്‍ ഖിള്‌രിയ്യ നഗറിലെ ഗള്‍ഫുകാരന്‍ അബ്ദുല്‍ റഹ്‌മാന്റെ ഇരുനില വീട്ടിനു രാത്രി എട്ടുമണിയോടെയാണ് ഇടിമിന്നലേറ്റത്. ഈ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്ന അബ്ദുല്‍ റഹ്‌മാന്റെ ഭാര്യ സുബൈദയും മകനും പുറത്തേക്ക് ഓടിരക്ഷപ്പെട്ടതിനാല്‍ ആളപായം ഒഴിവായി. വീടിന്റെ വയറിംഗ് പൂര്‍ണ്ണമായും കത്തിനശിച്ചു. ചുമരുകളില്‍ വിള്ളല്‍ വീണു. ഫ്രിഡ്ജ്, ടി.വി, വാഷിംഗ് മെഷീന്‍, ഫാന്‍, എ.സി തുടങ്ങിയ ഗൃഹോപകരണങ്ങളെല്ലാം കത്തി …

കാസര്‍കോട്ട് കവര്‍ച്ചക്കാര്‍ തമ്പടിച്ചതായി സംശയം; മാന്യ അയ്യപ്പഭജന മന്ദിരത്തില്‍ നിന്നു 6 ലക്ഷം രൂപയുടെ വെള്ളി നിര്‍മ്മിത ഛായാചിത്രഫലകം കവര്‍ന്നു, പൊയ്‌നാച്ചി അയ്യപ്പക്ഷേത്രത്തില്‍ നിന്നു സ്വര്‍ണ്ണവും പണവും ഹാര്‍ഡ് ഡിസ്‌കും നഷ്ടമായി, നെല്ലിക്കട്ട ഗുരുദേവ മന്ദിരത്തില്‍ ഭണ്ഡാരകവര്‍ച്ച, മൂന്നിടത്തും ശ്രീകോവിലുകള്‍ കുത്തിത്തുറന്ന നിലയില്‍

കാസര്‍കോട്: ക്ഷേത്രോത്സവങ്ങളും കളിയാട്ടങ്ങളും സജീവമായി തുടങ്ങിയതിനു പിന്നാലെ കാസര്‍കോട്ട് കവര്‍ച്ചക്കാര്‍ തമ്പടിച്ചതായി സംശയം. രണ്ടു ദിവസങ്ങള്‍ക്കിടയില്‍ ജില്ലയില്‍ ആരാധനാലയങ്ങളിലുള്‍പ്പെടെ ആറിടത്ത് കവര്‍ച്ച നടന്നു. ആറ് ആരാധനാലയങ്ങളിലും ഒരു കടയിലുമാണ് കവര്‍ച്ച നടന്നത്. ഞായറാഴ്ച രാത്രി ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടിടത്താണ് കവര്‍ച്ച നടന്നത്. മാന്യ അയ്യപ്പ ഭജനമന്ദിരത്തില്‍ നിന്നു ശ്രീകോവിലിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ ആറു ലക്ഷം രൂപ വില വരുന്ന വെള്ളി നിര്‍മ്മിത അയ്യപ്പ ഛായാഫലകം കവര്‍ന്നു. ഗോപുരത്തിന്റെ പൂട്ടു പൊളിച്ചാണ് …

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി 4 പേര്‍ മരിച്ചു

പാലക്കാട്: ഷൊര്‍ണൂര്‍ റെയില്‍വെ പാലത്തിനു മുകളില്‍ ട്രെയിനിടിച്ചു 4 പേര്‍ മരിച്ചു.റെയില്‍വെയുടെ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. തമിഴ്‌നാടു സ്വദേശികളായ ലക്ഷ്മണന്‍, ലക്ഷ്മണന്‍, വള്ളി, റാണി എന്നിവരാണ് മരിച്ചത്. മൂന്നു പേരുടെ ജഡം കണ്ടെത്തി. ഒരു ജഡത്തിനു പുഴയില്‍ തിരച്ചിലാരംഭിച്ചു. ശനിയാഴ്ച വൈകിട്ട് ഷൊര്‍ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്‌സ്പ്രസ് ഇടിച്ചാണ് അപകടം എന്ന് പറയുന്നു. മരിച്ചവര്‍ റെയില്‍വെ ട്രാക്കില്‍ നിന്നു മാലിന്യങ്ങള്‍ നീക്കം ചെയ്തു കൊണ്ടിരിക്കുകയായിരുന്നെന്നാണ് ലഭ്യമായ വിവരം. മരിച്ച നാലു പേരും തമിഴ്‌നാട്, സേലം …

വിഷം കഴിച്ച് പരിയാരത്ത് ചികിത്സയിലായിരുന്ന ചെമ്മനാട് സ്വദേശി മരിച്ചു

കാസര്‍കോട്: എലിവിഷം അകത്തുചെന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെമ്മനാട് കൊമ്പനടുക്കത്തെ ചന്ദ്രശേഖറിന്റെ മകന്‍ സുജിത്ത് ആണ് ശനിയാഴ്ച ഉച്ചയോടെ മരിച്ചത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു.