കാസർകോട്: പെരിയയുടെ സാമൂഹ്യ- സാംസ്കാരിക- ജീവകാരണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന വോയ്സ് ഓഫ് പെരിയ ഏർപ്പെടുത്തിയ പ്രതിഭാ പുരസ്കാര വിതരണവും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള ആദരവും കെ.നീലകണ്ഠൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ഡോ: സി.കെ. സബിത അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിന്ധുപത്‌മനാഭൻ, , വോയ്സ് ഓഫ് പെരിയ പ്രസിഡണ്ട് വി.കെ.അരവിന്ദൻ ,
ആർ. ശിവശങ്കരൻ, സചീന്ദ്രൻ പെരിയ സംസാരിച്ചു . ഡോ. രാഘവൻ, ബാലൻ തണ്ണോട്ട് , ഹനീഫ പുളിക്കാൽ എന്നിവർ ആദരവ് ഏറ്റുവാങ്ങി.







