യുദ്ധം: ഗല്‍ഫിലെ ജോലി നഷ്ടപ്പെട്ടു; നാലംഗ കുടുംബം വിഷം കഴിച്ചു, പിതാവും മകളും മരിച്ചു

തൃശൂര്‍: യുദ്ധക്കെടുതിയെ തുടര്‍ന്ന് ഗള്‍ഫിലെ ജോലി നഷ്ടപ്പെട്ടതില്‍ മനം നൊന്ത് നാലംഗ കുടുംബം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. രണ്ടുപേര്‍ മരിച്ചു. രണ്ടു പേരെ ഗുരുതര നിലയില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നംകുളം, പഴഞ്ഞി അരുവിയില്‍ മടക്കനാക്കല്‍ വീട്ടില്‍ സിബി (50), മകള്‍ അലീന (18) എന്നിവരാണ് മരിച്ചത്. സിബിയുടെ ഭാര്യ ബീന (40) മകന്‍ ആദിത്യന്‍ (18) എന്നിവരാണ് ആശുപത്രിയില്‍ കഴിയുന്നത്.
ഇന്ന് (തിങ്കള്‍) പുലര്‍ച്ചെയാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. നാലുപേരും വിഷം കഴിക്കുകയായിരുന്നു. സിബിയെ കിണറിലും അമ്മയെയും മകളെയും വീട്ടിനകത്തു തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. വിഷം കഴിച്ച് അവശനിലയിലായ മകന്‍ ആദിത്യനാണ് പുലര്‍ച്ചെ അഞ്ചുമണിയോടെ കുന്നംകുളം പൊലീസ് സ്റ്റേഷനല്‍ ഫോണ്‍ ചെയ്ത് വിവരം അറിയിച്ചത്. തുടര്‍ന്ന് കുന്നംകുളം ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി നാലുപേരെയും താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രണ്ടുപേരെ രക്ഷിക്കാനായില്ല.
ഖത്തറില്‍ ഡിസൈനറായി ജോലി ചെയ്തുവരികയായിരുന്നു സിബി. ഗള്‍ഫ് യുദ്ധക്കെടുതിയില്‍ ജോലി നഷ്ടപ്പെട്ട സിബി ശനിയാഴ്ച പുലര്‍ച്ചെയാണ് നാട്ടിലെത്തിയത്. ജോലി നഷ്ടപ്പെട്ട വിഷമവും സാമ്പത്തിക പ്രയാസങ്ങളാണ് കൂട്ട ആത്മഹത്യയ്ക്കു കാരണമെന്നു സംശയിക്കുന്നു. ‘ജീവിതം മതിയായി ഞങ്ങള്‍ ആത്മഹത്യ ചെയ്യുന്നു” എന്നെഴുതിയ കുറിപ്പ് വീട്ടില്‍ നിന്നു പൊലീസ് കണ്ടെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page