കാലിഫോർണിയയിൽ പെൺവാണിഭത്തിന് എത്തിയ 21 പേർ അറസ്റ്റിൽ


പി പി ചെറിയാൻ
കാലിഫോർണിയ:കാലിഫോർണിയയിലെ പ്ലേസർ കൗണ്ടിയിൽ നടന്ന മനുഷ്യക്കടത്ത് വിരുദ്ധ പരിശോധനയിൽ പെൺവാണിഭത്തിന് എത്തിയ 21 പേർ അറസ്റ്റിലായി. പൊലീസ് ഉദ്യോഗസ്ഥരെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെയാണ് പിടികൂടിയത്.

പ്ലേസർ കൗണ്ടി ഷെരീഫ് ഓഫീസിന്റെ നേതൃത്വത്തിൽ രണ്ട് ദിവസമായി നടത്തിയ രഹസ്യ പരിശോധനയിലാണ് ഇവർ പിടിയിലായത്. പിടിയിലായവരിൽ നാല് പേർക്കെതിരെ മയക്കുമരുന്ന് കൈവശം വെച്ചതിനും, ഒരാൾക്കെതിരെ അനധികൃതമായി തോക്ക് കൈവശം വെച്ചതിനും കേസെടുത്തിട്ടുണ്ട്. മനുഷ്യക്കടത്തും പെൺവാണിഭവും തടയുന്നതിന്റെ ഭാഗമായി സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തിവരുന്നതായി അധികൃതർ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page