ആയമ്പാറ ശ്രീ മഹാവിഷ്ണു ക്ഷേത്രം പുന:പ്രതിഷ്ഠാ ബ്രഹ്‌മകലശ മഹോത്സവത്തിനു ഒരുങ്ങുന്നു; ഭക്തി സാന്ദ്രമായി ആഘോഷ കമ്മിറ്റി രൂപീകരണ സംഗമം

കാസര്‍കോട്: ചിരപുരാതനമായ പെരിയ, ആയമ്പാറ ശ്രീ മഹാവിഷ്ണു ക്ഷേത്രം
പുന:പ്രതിഷ്ഠ ബ്രഹ്‌മകലശോത്സവത്തിനു ഒരുങ്ങുന്നു. ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്ന ആഘോഷ കമ്മിറ്റി രൂപീകരണ സംഗമത്തില്‍ നൂറുകണക്കിനു പേര്‍ സംബന്ധിച്ചു. ബ്രഹ്‌മശ്രീ അരവത്ത് കെ.യു. പത്മനാഭ തന്ത്രി ഭദ്ര ദീപം കൊളുത്തി.കെ. നീലകണ്ഠന്‍
എം.എല്‍.എ സംഗമം ഉദ്ഘാടനം ചെയ്തു.

ക്ഷേത്ര സേവാ സമിതി പ്രസിഡണ്ട് കേശവന്‍ അഞ്ഞനം തൊടിത്തായര്‍ ആധ്യക്ഷം വഹിച്ചു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ഡോ.സി കെ സബിത, വൈസ് പ്രസിഡണ്ട് എം.കെ ബാബുരാജ്, ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു പത്മനാഭന്‍, പഞ്ചായത്ത് അംഗങ്ങളായ ഷാഫി കുണിയ,കെ. ഗംഗാധരന്‍,സി. ശോഭന, ക്ഷേത്ര വനിതാ കമ്മറ്റി പ്രസിഡണ്ട് ലതാ രാഘവന്‍, റാഷിക് കുണിയ, ഷംസു പെരിയ, ക്ഷേത്ര പുനര്‍നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ ടി.വി രാമകൃഷ്ണന്‍ കാപ്യവീട്, ഹമീദ് കുണിയ, ഷാഫി പെരിയ, വിവിധ ക്ഷേത്ര-കഴക സ്ഥാനികര്‍, ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കുഞ്ഞിരാമന്‍ ആകാശ് (ചെയര്‍മാന്‍), നാരായണന്‍ കാപ്യ (ജനറല്‍ കണ്‍വീനര്‍), സനല്‍കുമാര്‍ ഉരുളം കോടി ഇല്ലം (ട്രഷറര്‍) എന്നിവരെ ആഘോഷകമ്മിറ്റി ഭാരവാഹികളായി തെരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു.
ക്ഷേത്ര സേവാ സമിതി സെക്രട്ടറി കെ.ഹരിശാന്ത് സ്വാഗതവും ജോയന്റ് സെക്രട്ടറി സജിത്ത് തോക്കാനംവീട് നന്ദിയും പറഞ്ഞു. 2027 ഫെബ്രുവരി 13 മുതല്‍ 21 വരെയാണ്
പുന:പ്രതിഷ്ഠാ ബ്രഹ്‌മകലശ മഹോത്സവം നടക്കുക.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page