തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി. കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നു എം.ജി രാജമാണിക്യത്തെ മാറ്റി. എന്‍.പ്രശാന്ത് ആയിരിക്കും പുതിയ ചെയര്‍മാന്‍. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നു ഷര്‍മിള മേരി ജോസഫിനെയും മാറ്റി. മുഹമ്മദ് ഹനീഷിനെ ഈ തസ്തികയിലേക്ക് നിയമിച്ചു. കെ.ആര്‍ ജ്യോതിലാലിനെ ആഭ്യന്തര വകുപ്പിലേക്ക് മാറ്റി. മിന്‍ഹാജ് ആലം ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാകും.








