കുമ്പള: കുമ്പള പഞ്ചായത്ത് കേരളോത്സവവുമായി ബന്ധപ്പെട്ടു വിവാദമുയര്‍ന്നു.
കേരളോത്സവത്തിന്റെ ഭാഗമായി നടത്തിയ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിനെ കുറിച്ചാണ് വിവാദമുയര്‍ന്നിട്ടുള്ളത്. സംഘാടകര്‍ കേരളോത്സവത്തിന്റെ ചട്ടം ലംഘിച്ചെന്നും അതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ബദ്രിയാനഗര്‍ ബി എഫ് സി ക്ലബ്ബ് ആവശ്യപ്പെട്ടു. ക്രിക്കറ്റിന്റെ ഫൈനല്‍ മത്സരം നീതി പൂര്‍വ്വം നടത്തിയ ശേഷമേ വിജയികളെ പ്രഖ്യാപിക്കാവൂ എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പഞ്ചായത്ത് പരിധിയില്‍ വരുന്ന കളിക്കാര്‍ക്കേ പഞ്ചായത്ത് കേരളോത്സവ മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളൂ എന്നിരിക്കേ ഒലിവ് ബംബ്രാണ ടീം കര്‍ണ്ണാടകയില്‍ നിന്നുള്ള കളിക്കാരെ മത്സരത്തില്‍ പങ്കെടുപ്പിച്ചുവെന്നാണ് പരാതി. തര്‍ക്കത്തെ തുടര്‍ന്നു മത്സര ഫലം പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ അധികൃതര്‍ ഉടന്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്നും മത്സരഫലം പ്രഖ്യാപിക്കണമെന്നും ക്ലബ്ബ് ആവശ്യപ്പെട്ടു.
കേരളോത്സവ ചട്ടം നീതിപൂര്‍വ്വവും സുതാര്യമായും പാലിക്കുന്നു എന്നുറപ്പാക്കേണ്ട ഉത്തരവാദിത്തത്തില്‍ നിന്നു ഒഴിഞ്ഞു മാറി അധികൃതര്‍ നടത്തുന്ന കളി ഉടന്‍ അവസാനിപ്പിക്കണമെന്നും നിയമം എല്ലാവര്‍ക്കും ഒരു പോലെ ബാധകമാക്കണമെന്നും ക്ലബ്ബ് സെക്രട്ടറി ബി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം നിയമവും നീതിയും ഉറപ്പാക്കുന്നതിനു നിയമനടപടികള്‍ സ്വീകരിക്കുമെന്നു റിയാസ് മുന്നറിയിച്ചു.







