ക്വട്ടേഷൻ, സ്വർണ്ണം പൊട്ടിക്കൽ, മയക്കുമരുന്ന് തുടങ്ങി നിരവധി കേസുകളില്‍ പ്രതി; ഷമീം എന്ന ചാണ്ടി ഷമീമിനെ കാപ്പ ചുമത്തി ജയിലിലടച്ചു

കണ്ണൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. ചിറക്കല്‍, വിവേകാനന്ദ റോഡിലെ നിഷാന്‍സ് ഹൗസിലെ വി.പി ഷമീം എന്ന ചാണ്ടി ഷമീമി (35)നെയാണ് കാപ്പ ചുമത്തി അറസ്റ്റു ചെയ്തത്.
സ്വര്‍ണ്ണം പൊട്ടിക്കല്‍, ലഹരികടത്ത്, ക്വട്ടേഷന്‍, വധശ്രമം ഉള്‍പ്പെടെ 20ല്‍പ്പരം കേസുകളില്‍ പ്രതിയാണ് ഷമീമെന്നു പൊലീസ് പറഞ്ഞു. ഏറ്റവും ഒടുവില്‍ കാറില്‍ 96 ഗ്രാം എംഡിഎംഎ കടത്തുന്നതിനിടയിലാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്. വളപട്ടണം പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കാപ്പ പ്രകാരം അറസ്റ്റു ചെയ്ത് ജയിലിലടയ്ക്കാൻ ജില്ലാ കലക്ടർ ഉത്തരവായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page