ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിൽ ലോക സൺഡേ സ്കൂൾ ദിനം ആചരിച്ചു

പി പി ചെറിയാൻ

ഡാളസ്: മാർത്തോമ്മാ സഭയുടെ ആഭിമുഖ്യത്തിൽ ലോകമെമ്പാടുമുള്ള ഇടവകകളിൽ ആചരിക്കുന്ന ലോക സൺഡേ സ്കൂൾ ദിനത്തിന്റെ ഭാഗമായി ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

നവമ്പർ 1 നു രാവിലെ സൺഡേ സ്കൂൾ വിദ്യാർത്ഥികൾ അണിനിരന്ന വർണാഭമായ റാലിയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. ദേവാലയ പരിസരത്തുനിന്ന് ആരംഭിച്ച റാലിക്കു ഇടവക വികാരി റവ രേജിന് രാജുനേതൃത്വംനൽകി.  നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.
വിശുദ്ധ കുർബാന ശുശ്രൂഷയിൽ സൺഡേ സ്കൂൾ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. ഗാനശുശ്രൂഷയ്ക്കും വചന ശുശ്രുഷക്കും വിദ്യാർത്ഥികൾ നേതൃത്വം നൽകി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page