ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ രണ്ടാം വിവാഹം അനിസ്ലാമികമാണെന്നു അഖിലേന്ത്യാ മുസ്ലീം ജമാഅത്ത് പ്രസിഡന്റ്

ന്യൂഡല്‍ഹി: ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ രണ്ടാം വിവാഹം ഇസ്ലാമിക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ നിയമ വിരുദ്ധമാണെന്നു ആള്‍ ഇന്ത്യാ മുസ്ലീം ജമാഅത്ത് പ്രസിഡന്റ് മൗലാന മുഫ്തി ഷഹാബുദ്ദീന്‍ റസ്‌വി ബെറേല്‍വി പ്രസ്താവിച്ചു.

ഇസ്ലാമിക തത്വങ്ങളുടെ അടിസ്ഥാനത്തില്‍ ഒമര്‍ അബ്ദുള്ളയും പത്രപ്രവര്‍ത്തക നിധി റസ്ദാനും തമ്മിലുള്ള വിവാഹം ഒമര്‍ അബ്ദുള്ള തന്നെയാണ് പുറത്തുവിട്ടത്. അതിനു രണ്ടു ദിവസത്തിനുള്ളിലാണ് ആള്‍ ഇന്ത്യാ മുസ്ലീം ജമാഅത്ത് പ്രസിഡന്റ് ആ വിവാഹം ഇസ്ലാമിക നിയമത്തിനു വിരുദ്ധവും സാധുതയില്ലാത്തതുമാണെന്നു വെളിപ്പെടുത്തിയത്. ഇസ്ലാമിക നിയമമനുസരിച്ചു വരനും വധുവും മുസ്ലിമായിരിക്കണം. ഷരിയ നിയമം അങ്ങനെയാണ് വ്യവസ്ഥ ചെയ്യുന്നത്. ഒമര്‍ അബ്ദുള്ള മുസ്ലിമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ മുസ്ലീമല്ല. അതു കൊണ്ടുതന്നെ ഈ വിവാഹം ഇസ്ലാമിക കാഴ്ച്ചപ്പാടില്‍ അനനുവദനീയമാണ്. നിയമവിരുദ്ധവുമാണെന്നു അഖിലേന്ത്യാ മുസ്ലീം ജമാഅത്ത് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page