കാസര്‍കോട്: മൂന്നു മണിക്കൂറിനുള്ളിൽ കാസര്‍കോട് ഉള്‍പ്പെടെ അഞ്ചു ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഇടിമിന്നലും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിവയാണ് മഴ മുന്നറിയിപ്പിലുള്ള മറ്റു ജില്ലകള്‍. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നാളെ മഞ്ഞ അലര്‍ട്ടാണ്. മറ്റന്നാള്‍ (ബുധന്‍) കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.







