കാസര്‍കോട്: മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി 42 ദിവസമായ പെണ്‍കുഞ്ഞ് മരിച്ചു. ബേക്കല്‍, കുന്നില്‍ ,ഖിള്രിയ നഗറിലെ കെ.എ മുര്‍താസയുടെ മകളാണ് മരിച്ചത്. ഇന്ന് (തിങ്കള്‍) രാവിലെ കുഞ്ഞിനെ അനക്കമില്ലാതെ കണ്ടതിനെ തുടര്‍ന്ന് കോട്ടിക്കുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ കുഞ്ഞ് മരണപ്പെട്ടതായി സ്ഥിരീകരിച്ചു. മുലപ്പാലും ഗ്യാസും തൊണ്ടയില്‍ കുരുങ്ങിയതാണ് മരണത്തിനു ഇടയാക്കിയതെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായത്. ബേക്കല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.







