മുച്ചിലോട്ട് പെരുങ്കളിയാട്ട മഹോത്സവം: ആഘോഷകമ്മിറ്റി 1017 വൃക്ഷത്തൈ വിതരണം ചെയ്തു

കാസർകോട് : കരിപ്പോടി ശ്രീ തിരുർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ 17 വർഷങ്ങൾക്ക് ശേഷം നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് 1017 വൃക്ഷത്തൈ വിതരണം ചെയ്തു. മുച്ചിലോട്ട് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു.

ആഘോഷകമ്മിറ്റി ചെയർമാൻ കോടോത്ത് വേണുരാജ് നമ്പ്യാർ അധ്യക്ഷത വഹിച്ചു. കൺവീനർ വി. വേണുഗോപാലൻ , ജനറൽ കൺവീനർ വി. വി. കൃഷ്ണൻ മാസ്റ്റർ, വർക്കിംഗ് ചെയർമാൻമാരായ അമ്പു ഞെക്ലി, കെ. വി. രഘുനാഥൻ മാസ്റ്റർ എന്നിവർ തുടർ പരിപാടികൾ വിശദീകരിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം രാധിക ടി. വി., പഞ്ചായത്ത് അംഗം അമ്മിണി , മാതൃസമിതി പ്രസിഡന്റ് ശാന്തസുകുമാരൻ, ക്ഷേത്രം ട്രഷറർ തമ്പാൻ ചേടിക്കുന്നു, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പ്രമോദ്, കൺവീനർ സുരേഷ് കുമാർപ്രസംഗിച്ചു.
2027 ജനുവരി 22 മുതൽ 27 വരെ നടക്കുന്ന മഹോത്സവത്തിന്റെ വിവിധ പരിപാടികൾക്ക് യോഗം അന്തിമ രൂപം നൽകി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page